Latest NewsNewsInternational

പാകിസ്ഥാനുവേണ്ടിയുള്ള യുദ്ധക്കപ്പല്‍ നിർമാണം ആരംഭിച്ച് ഈ രാജ്യം

ഇസ്താംബുള്‍: പാകിസ്ഥാനുവേണ്ടിള്ള യുദ്ധക്കപ്പല്‍ നിർമാണം ആരംഭിച്ച് ഈ രാജ്യം.  തുര്‍ക്കി പ്രസിഡന്‍റ് തയിബ് എര്‍ദോഗാന്‍ തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാകിസ്ഥാന്‍ നേവി കമാന്‍ഡര്‍ അഡ്മിറല്‍ സഫര്‍ മഹമൂദ് അബ്ബാസിയും എര്‍ദോഗാനും ചേർന്നാണ് നിര്‍മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. 2018ലെ സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യാനുള്ള കരാറിന്‍റെ ഭാഗമായിട്ടാണ് കപ്പല്‍ നിര്‍മാണം. മില്‍ജെം(എംഐഎല്‍ജിഇഎം) എന്ന പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. 99 മീറ്റര്‍ നീളവും 2400 ടണ്‍ ഭാരവും വഹിക്കാന്‍ ശേഷിയുമുള്ള കപ്പലാണ് നിര്‍മിക്കുക. ഇതുപോലുള്ള നാല് കപ്പലുകളാണ് നിര്‍മിക്കുന്നത്.

തുര്‍ക്കി നിര്‍മിച്ച് നല്‍കുന്ന യുദ്ധക്കപ്പലുകൊണ്ട് പാകിസ്ഥാന് ഗുണമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് എര്‍ദോഗാന്‍ പറഞ്ഞു. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും, യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്ന 10 രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കിയെന്നും എര്‍ദോഗാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button