Health & Fitness

ഈ പ്രത്യേക ബീറ്റ്റൂട്ട് ജ്യൂസ് വയാഗ്രയ്ക്ക് തുല്യം

 

ആരോഗ്യത്തിന് പ്രധാനപ്പെട്ടവയാണ് ഭക്ഷണങ്ങള്‍. ആരോഗ്യത്തെ കേടാക്കാനും ഭക്ഷണത്തിനു കഴിയുമെന്നതാണ് വസ്തുത. ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. ചിലതു ദോഷം വരുത്തുന്നവയും.

ഭക്ഷണത്തില്‍ തന്നെ പച്ചക്കറികള്‍ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയവയാണ്. മിക്കവാറും വൈറ്റമിനുകളുടേയും ധാതുക്കളുടേയുമെല്ലാം ഉറവിടമാണ് പലതരം പച്ചക്കറികള്‍. ആരോഗ്യകരമായ ജീവിതത്തിന് പ്രധാന പങ്കു വഹിയ്ക്കുന്നവ.

പച്ചക്കറികളുടെ പ്രത്യേകത പല നിറത്തിലുള്ളവയാണെന്നതാണ്. ഇവയ്ക്ക് പ്രത്യേക ആരോഗ്യ ഗുണങ്ങളും കാണും. ചുവപ്പും പച്ചയും, ഓറഞ്ചു മഞ്ഞയും ഒക്കെയായി ആരോഗ്യ ഗുണങ്ങളാല്‍ വ്യത്യാസപ്പെട്ടവയാണ് പച്ചക്കറികള്‍.
പച്ചക്കറികള്‍ കറിയോ തോരനോ വയ്ക്കാന്‍ മാത്രമല്ല, ജ്യൂസാക്കി കുടിയ്ക്കാനും ഏറെ നല്ലതാണ്. പഴച്ചാറുകളുടെ സ്വാദുണ്ടാകില്ലെങ്കിലും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചവയായിരിയ്ക്കും, ഓരോ പച്ചക്കറി ജ്യൂസുകളും.

പച്ചക്കറികളുടെ കാര്യത്തില്‍ പലര്‍ക്കും ഇഷ്ടക്കുറവുള്ള ഒന്നാകും, ബീറ്റ്റൂട്ട്. പൊതുവെ മധുരം കലര്‍ന്ന ഇതിന്റെ സ്വാദ് അധികം ആര്‍ക്കും പിടിയ്ക്കാറില്ല. എന്നാല്‍ ആരോഗ്യത്തിന് ഏറെ മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. പ്രത്യേകിച്ചും ബീറ്റ്റൂട്ട് ജ്യൂസ്.കടുത്ത നിറത്തിലെ ഈ പച്ചക്കറിയും ഇതിന്റെ ജ്യൂസും നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരമാണ് ഇത്.

പല ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം നല്ലൊരു വയാഗ്രയായി പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ബീറ്റ്റൂട്ട് ജ്യൂസ് ഏതു വിധത്തിലാണ് വയാഗ്രയായി പ്രവര്‍ത്തിയ്ക്കുന്നതെന്നറിയൂ, ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയൂ,

കൂടിയ ബിപി ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തി ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ബീറ്റ്റൂട്ടിന് ബിപി നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു കഴിവുണ്ട്. ഇതിലെ പൊട്ടാസ്യം, മാംഗനീസ് എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇതുവഴി ഉദ്ധാരണ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരവുമാകും. ബിപി പ്രശ്നങ്ങള്‍ സ്ത്രീകളില്‍ സെക്സ് താല്‍പര്യങ്ങള്‍ കുറയ്ക്കാന്‍ കാരണമാകും. വജൈനല്‍ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തും. ഇങ്ങനെ നോക്കുമ്‌ബോള്‍ സ്ത്രീകളുടെ സെക്സ് ജീവിതത്തിനും ബീറ്റ്റൂട്ട് ഗുണം ചെയ്യും.

ധാരാളം നൈട്രേറ്റുകള്‍ അടങ്ങിയ ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഈ നൈട്രേറ്റുകള്‍ ശരീരം നൈട്രിക് ഓക്സൈഡാക്കി മാറ്റുന്നു. നൈട്രിക് ഓക്സൈഡ് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. കോപസ് കവര്‍നോസെം എന്ന ഉദ്ധാരശേഷിയുണായി ബന്ധപ്പെട്ട കോശത്തിന്റെ ആരോഗ്യത്തിനും നൈട്രിക് ഓക്സൈഡ് ഏറെ സഹായകമാണ്.

ഗര്‍ഭകാലത്ത് ബീറ്റ്റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതില്‍ ഫോളേറ്റ് എന്ന ഘടകമുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഇത് ഏറെ നല്ലതാണ്. ദിവസവും വേണ്ട ഫോളേറ്റിന്റെ കാല്‍ഭാഗം ഇതില്‍ നിന്നും ലഭിയ്ക്കും.

രക്തക്കുറവും വിളര്‍ച്ചയുമുള്ളവര്‍ക്കുള്ള നല്ലൊരു മരുന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. അയേണിനു പുറമേ പൊട്ടാസ്യം, മാംഗനീസ്, വൈറ്റമിന്‍ സി എന്നിവയുടേയും നല്ലൊരു ഉറവിടമാണ് ബീറ്റ്റൂട്ട്.ഫോളിക് ആസിഡ്, അയേണ്‍ എന്നിവ ബീറ്റ്റൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയയുള്ളവര്‍ക്കു ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു,

കാല്‍സ്യം സിയുടെ ഉറവിടമായതിനാല്‍ എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിനും ബീറ്റ്റൂട്ട് ഏറെ നല്ലതാണ്. ദിവസവും ഇതു കഴിച്ചാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടും. പാലും പാലുല്‍പന്നങ്ങളും കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്.

ഡയബെറ്റിസ് പോലുളള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇതില്‍ അല്‍പം ഉപ്പിട്ടു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിലെ മധുരം പ്രമേഹ രോഗികള്‍ക്കും ആരോഗ്യകരവുമാണ്.

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇതില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ശോധനയ്ക്കും സഹായിക്കുന്നു. ദഹനപ്രശ്നങ്ങളും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളും അകറ്റാനും ഇത് ഏറെ നല്ലതാണ്.

സെക്സ് ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ബീറ്റ്റൂട്ട് നല്ലൊരു ഭക്ഷണം തന്നെ. പുരാതന റോമാക്കാര്‍ ബീറ്റ്റൂട്ട് സെക്സിനു ചേര്‍ന്ന ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ഇത് ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്. ദിവസവും 1 ഗ്ലാസ് ബീറ്റ് ജ്യൂസിന് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സാധിയ്ക്കും.

ചര്‍മപ്രശ്നങ്ങള്‍, ഡാര്‍ക് സ്പോട്സ് എന്നിവ അകറ്റുവാനും ബീറ്റ്റൂട്ട് നല്ലതാണ്. ഇത് സ്വാഭാവികമായി തിളങ്ങുന്ന ചര്‍മം നല്‍കുന്നു. രക്തം വര്‍ദ്ധിയ്ക്കുന്നതും ചര്‍മത്തെ സഹായിക്കുന്നു.

ബീറ്റ്റൂട്ടിന്റെ ഇലയടക്കം, അല്ലെങ്കില്‍ തണ്ടിന്റെ ഭാഗത്തായി കിട്ടുന്ന പച്ച ഭാഗമടക്കം ജ്യൂസ് അടിച്ചു കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇതില്‍ ലേശം നാരങ്ങാനീരും തേനും ചേര്‍ക്കുന്നതും ഏറെ നല്ലതാണ്. പ്രത്യേകിച്ചും ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക്.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇതിലെ നാരുകളും സീറോ കൊളസ്ട്രോളുമെല്ലാം ഇതിനു സഹായിക്കുന്ന ഒന്നാണ്. ദഹനം മെച്ചപ്പെടുത്തുന്നതും ഒരു കാരണമാണ്.

ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഏറെ നല്ലതാണ്. എബിസി ജ്യൂസ്, അതായത് ആപ്പിള്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്തുണ്ടാക്കിയ ജ്യൂസ് ക്യാന്‍സര്‍ ബാധയെ തടയാന്‍ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button