Latest NewsNewsInternational

അന്നനാളത്തിലും തലച്ചോറിലും കഴുത്തിലും പ്രത്യേക തരം കാന്‍സര്‍ രോഗം ബാധിച്ച പ്രതിയ്ക്ക് ശിക്ഷ ഇളവില്ല : വധശിക്ഷ നടപ്പിലാക്കി

മിസോറി : അന്നനാളത്തിലും തലച്ചോറിലും കഴുത്തിലും പ്രത്യേക തരം കാന്‍സര്‍ രോഗം ബാധിച്ച പ്രതിയ്ക്ക് ശിക്ഷ ഇളവില്ല . വധശിക്ഷ നപ്പിലാക്കി കോടതി. അര്‍ബുദ രോഗിയായതിനാല്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ പരിഗണിക്കാതെ പ്രതി സ്റ്റെല്‍ ബക്ലുവിന്റെ വധശിക്ഷ മിസോറി സ്റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി. 2017 നു ശേഷം സംസ്ഥാനത്തു നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. സ്വയം ശ്വസിക്കുന്നതിനു പോലും കഴിയാതെ യന്ത്രത്തിന്റെ സഹായത്താല്‍ ശ്വസിക്കുന്ന പ്രതിയുടെ ശരീരത്തിലേക്കു വിഷം കുത്തിവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന വേദന പരിഗണിക്കണമെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല.

ഒരു തവണ സുപ്രീംകോടതി ഇടപെട്ടതിനെ തുടര്‍ന്ന് വധശിക്ഷയുടെ തീയതി മാറ്റി വച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനു ടേബിളില്‍ കിടത്തിയ പ്രതി ചുറ്റുപാടും ഒന്നും നോക്കി, തുടര്‍ന്നു വിഷം കുത്തിവച്ചു നിമിഷങ്ങള്‍ക്കം ശാന്തമായി മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

ഹ്യുമന്‍ റൈറ്റ്‌സ് ഗ്രൂപ്പും കത്തോലിക്ക സഭയിലെ നാലു ബിഷപ്പുമാരും ചേര്‍ന്ന് 57,000 പേരുടെ ഒപ്പു ശേഖരിച്ചു നടത്തിയ പെറ്റീഷനും ഫലം കണ്ടില്ല. 1996 മാര്‍ച്ച് 21നായിരുന്നു സംഭവം. പ്രതി സ്റ്റെല്‍ , കാമുകിയായിരുന്ന സ്റ്റെഫിനിയെ നിരന്തരമായി ശല്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ മറ്റൊരു പുരുഷനുമായി മാറി താമസിക്കുകയായിരുന്നു. ഇതിനിടയില്‍ റസ്സല്‍ സ്റ്റെഫിനിയുടെ വീട്ടിലെത്തി കാമുകനെ വെടിവച്ചു കൊല്ലുകയും സ്റ്റെഫിനിയെ കാറില്‍ കയറ്റി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ഇവരുടെ പത്തു വയസുള്ള കുട്ടിക്കു നേരെ വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റുകയും ചെയ്ത കേസ്സിലാണ് സ്റ്റെലിനു ശിക്ഷ ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button