KeralaLatest NewsNews

ഡോ.ബോബി ചെമ്മണ്ണൂരിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

തിരുവനന്തപുരം: ലോകസമാധാനത്തിനായി 1000 വേൾഡ് പീസ് അംബാസിഡർമാരെ വാർത്തെടു
ത്തതിന് 812 കി.മി. റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്
ചെയർമാനുമായ ഡോ. ബോബി ചെമ്മണ്ണൂരിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട
പീസ് അംബാസിഡർമാർ ചേർന്ന് സമാധാനചിഹ്നത്തിന്റെ ഏറ്റവും വലിയ മനുഷ്യരൂപം സൃഷ്ടിച്ചു. രാഷ്ട്രപിതാവും സമാധാനത്തിന്റെ സന്ദേശവാഹകനുമായ മാഹാത്മാഗാന്ധിയുടെ 150 ാം ജന്മദിനത്തിൽ
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, വേൾഡ് പീസ്
അംബാസിഡേഴ്സസ് സമാധാനത്തിന്റെ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് തങ്ങളുടെ കർമ്മപഥത്തിലേക്ക് പ്രവേശിച്ചു.

Boby

ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ജഡ്ജ് സ്വപ്നിൽ ഡാങ്കരിക്കറിൽ നിന്നും റെക്കോർഡിന്റെ സർട്ടിഫി
ക്കറ്റ് ഡോ. ബോബി ചെമ്മണൂർ ഏറ്റുവാങ്ങി. സത്യം മാത്രമാണ് ശാശ്വതം. മറ്റെല്ലാം കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോകുമെന്നും സത്യം, സ്നേഹം സമാധാനം എന്നിവ കൂടിച്ചേരുമ്പോൾ മാത്രമേ മനുഷ്യരാശി ഏറ്റവുമധികം ആഗ്രഹിക്കുന്ന സന്തോഷം ലഭിക്കുകയുള്ളൂവെന്നും തദവസരത്തിൽ ഡോ. ബോബി ചെമ്മണൂർ ഓർമ്മിപ്പിക്കുകയുണ്ടായി.

മഹാത്മാഗാന്ധി മുമ്പോട്ട് വെച്ച അഹിംസയുടെ പാതയിൽ കൂടി സഞ്ചരിച്ചുകൊണ്ട് സമൂഹത്തി
ലേക്ക് വെളിച്ചം വീശുന്ന മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ഒരു പുതിയ ഇന്ത്യയെ
വാർത്തെടുക്കുക എന്നതാണ് “ക്രിയേഷൻ ഓഫ് വേൾഡ് പീസ് അംബാസിഡേഴ്സ്’ പദ്ധതിയിലൂടെ ല
ക്ഷ്യമിടുന്നത്. “നേഹം കൊണ്ട് ലോകം കീഴടക്കുക’ എന്ന ഡോ. ബോബി ചെമ്മണ്ണൂരിന്റെ മുദ്രാവാക്യ
ത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ മിഷൻ വിഭാവനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button