Latest NewsKeralaNews

ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കാന്‍ ഇവിടുത്തെ നിയമസംവിധാനത്തിന് ധൈര്യമുണ്ടോ?: സിൻസി അനിൽ

തൃശൂര്‍: പൂരപ്പറമ്പിൽ വേഷം മാറി നടന്ന ബോബി ചെമ്മണ്ണൂരിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കോളജ് പഠനകാലത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മിയും ‘ജാക്കി വെച്ചും’ (ഒരു ലൈംഗിക അതിക്രമ രീതിയെ പറയുന്ന വാക്ക്) നടന്നതിനെ കുറിച്ച് വെളിപ്പെടുത്തിയ ബോബി ചെമ്മണ്ണൂരിന് ലഭിക്കുന്ന സ്വീകാര്യത ഞെട്ടിക്കുന്നതാണെന്ന് സോഷ്യൽ മീഡിയ. സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍ അടക്കമുള്ളവർ ബോബി ചെമ്മണ്ണൂരിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കുമെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

‘എത്ര ഉളുപ്പില്ലാതെ ആണ് ഇവറ്റകള്‍ സ്ത്രീകള്‍ക്ക് എതിരെ ഉള്ള ലൈംഗിക അക്രമണങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നത് ?. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാന്‍ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ… രണ്ടും ഒരേ മാനസിക നിലയിലുള്ള വൈകൃതങ്ങളാണ്. പൂരപ്പറമ്പില്‍ പെണ്ണിന്റെ കൈയില്‍ നിന്നും തല്ല് കിട്ടിയിട്ടും ബോബി ചെമ്മണ്ണൂര്‍ നന്നായില്ലല്ലോ. വിമര്‍ശനങ്ങള്‍ കൊണ്ട് കാര്യമില്ല, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കാന്‍ ഇവിടുത്തെ നിയമസംവിധാനത്തിന് ധൈര്യമുണ്ടോ?’, സിൻസി അനിൽ ചോദിച്ചു. സിൻസിയുടെ ചോദ്യത്തിന് ബോബി മറുപടിയും നൽകുന്നുണ്ട്.

അതേസമയം, തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നെന്നും ബോബി വെളിപ്പെടുത്തിയത്. ഇത്തവണ അത് ചെയ്തില്ലെന്നും ക്ഷാമമില്ലാത്തതുകൊണ്ടാണെന്നും വ്യവസായി പറഞ്ഞതാണ് വിവാദത്തിലായിരിക്കുന്നത്. ബോബിയുടെ ഈ വാക്കുകളെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു. ബോബി ചെമ്മണ്ണൂര്‍ ‘സത്യസന്ധവും ധീരവുമായ തുറന്നുപറച്ചില്‍’ നടത്തിയെന്ന തരത്തിലാണ് ചിലർ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button