KeralaLatest NewsNews

കൊച്ചിയില്‍ നിയമം ലംഘിച്ച് പടുത്തുയര്‍ത്തിയ ഫ്‌ളാറ്റുകള്‍ നിരവധി : മരടിലെ ഫ്‌ളാറ്റുകള്‍ക്കു പുറമെ ഇപ്പോള്‍ നിമലംഘനം കണ്ടെത്തിയിരിക്കുന്നത് പ്രമുഖ ഗ്രൂപ്പിന്റെ ഫ്‌ളാറ്റ്

കൊച്ചി : കൊച്ചിയില്‍ നിയമം ലംഘിച്ച് പടുത്തുയര്‍ത്തിയ ഫ്ളാറ്റുകള്‍ നിരവധി : മരടിലെ ഫ്ളാറ്റുകള്‍ക്കു പുറമെ ഇപ്പോള്‍ നിമലംഘനം കണ്ടെത്തിയിരിക്കുന്നത് പ്രമുഖ ഗ്രൂപ്പിന്റെ ഫ്ളാറ്റ് . ഹീര ഗ്രൂപ്പിന്റെ തൃപ്പൂണിത്തുറ ഇരുമ്പനത്തുള്ള ഹീര ലൈഫ് സ്‌റ്റൈല്‍ എന്ന 18 നില കെട്ടിടമാണ് അതിലൊന്ന്. കൈവശാവകാശ സര്‍ട്ടിഫിക്കറ്റോ നിര്‍മാണം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റോ ഇതുവരെ ഈ ഫ്‌ളാറ്റുകള്‍ക്ക് നല്‍കിയിട്ടില്ല. സുരക്ഷാ വിഭാഗം എന്‍.ഒ.സി ഇല്ലെങ്കില്‍ ഫ്‌ളാറ്റ് അടച്ചുപൂട്ടണമെന്ന് മുന്‍പ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു.

2007ലാണ് ഹീരാ ലൈഫ്‌സ്റ്റെല്‍ എന്ന 18 നില ഫ്‌ലാറ്റിന്റെ നിര്‍മ്മാണം തുടങ്ങുന്നത്. 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ഈ ഫ്‌ളാറ്റിന് തൃപ്പൂണിത്തുറ നഗരസഭ ഇതുവരെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഫ്‌ളാറ്റിലെ താമസക്കാരനായ ബൈജു കെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗ്‌നമായ നിയമലംഘനങ്ങള്‍ പുറത്തു വന്നത്.

കെട്ടിടത്തിന് ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ഇല്ല. അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഫ്‌ലാറ്റ് നിര്‍മിച്ചത് എന്ന് സ്റ്റേഷന്‍ ഓഫീസര്‍ പറയുന്നു. എന്നാല്‍ എന്‍.ഒ.സി ലഭിച്ചിട്ടുണ്ടെന്നാണ് നഗരസഭ രേഖാമൂലം നല്‍കിയ മറുപടി. സുരക്ഷാ സംവിധാനം അപര്യാപ്തമാണെങ്കില്‍ ഫ്‌ളാറ്റ് അടച്ചുപൂട്ടണമെന്ന് നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കെട്ടിട നിര്‍മാണ സമയത്ത് നല്‍കുന്ന താല്‍ക്കാലിക വൈദ്യുതി കണക്ഷനിലാണ് ഫ്‌ളാറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button