Life Style

സൗന്ദര്യസംരക്ഷണവും സ്പായും ഇനി വീട്ടിലിരുന്ന്

ഒരു സ്‌പാ ചെയ്തു കഴിയുമ്പോഴേക്കും ശരീരത്തിനും മനസിനും പുത്തൻ ഉണർവ് കൈവരും. സ്‌പാ ട്രീറ്റ്‌മെന്റിൽ ബോഡി മസാജിംഗും റീ ചാർജിംഗ് തെറാപ്പികളുമാണ് പ്രധാനമായും ഉൾപ്പെടുന്നത്. ശരീരത്തിലെ മൃതകോശങ്ങളെ മാറ്റി ചർമ്മം തിളക്കമുള്ളതാക്കാൻ പ്രത്യേക തരം ബാത്തുകൾ, ശരീരത്തിന് അയവും നവോന്മേഷവും നൽകാൻ വിവിധ ബോഡി മസാജുകൾ, മുടിക്കും മുഖത്തിനും പ്രത്യേക ട്രീറ്റ്‌മെന്റുകൾ തുടങ്ങി വിവിധതരം സ‌്പാകൾ ഇന്ന് ലഭ്യമാണ്.

തിരക്കുകൾക്കിടയിൽ നിന്ന് ഒന്ന് റിഫ്രഷ് ആകണമെങ്കിൽ ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ തന്നെ സ‌്പാ ചെയ്യാം. ഇതിന് ആകെ വേണ്ടത് സ്ഥലസൗകര്യമുള്ള ഒരു കുളിമുറിയും മസാജിംഗ് ക്രീമും ബോഡി സ്‌ക്രബും മോയിസ്ചറൈസറും മാത്രം. സ്‌പാ ട്രീറ്റ്മെന്റിനായി ഒരു മൂഡ് ഉണ്ടാക്കിയെടുക്കുക എന്നതും പ്രധാനമാണ്. ഇളം വെളിച്ചത്തിൽ സ്‌പാ ചെയ്യുന്നതാണ് നല്ലത്. ചെറിയ ശബ്‌ദത്തിൽ പാട്ട് വയ്‌ക്കുന്നതും റൂമിൽ മെഴുകുതിരികൾ കത്തിച്ചു വയ്‌ക്കുന്നതും പ്രത്യേക മൂഡ് നൽകും.

സ്‌പായിലെ ആദ്യ പടിയായി ത്വക്കിന് ഉണർവ് നൽകുന്നതിനായി മസാജിംഗ് ക്രീം ശരീരത്തിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യാം. ശരീരത്തിൽ അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും നീക്കം ചെയ്യാൻ ഇത് ഫലപ്രദമാണ്. അടുത്തത് ആവി പിടിക്കലാണ്. ത്വക്കിലെ മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ആവി നൽകുന്നത് നല്ലതാണ്. ഇനി ദേഹത്ത് ബോഡി പാക്ക് ഇടാം. ശേഷം അര മണിക്കൂർ പാട്ട് കേട്ട് വിശ്രമിക്കാം. പിന്നീട് ദേഹം ആദ്യം ചെറുചൂടുവെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകി മോയിസ്ചറൈസിംഗ് ക്രീം പുരട്ടാം. മുഖം തിളങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button