Latest NewsNewsIndia

ഒടുവില്‍ ഹരീഷ് സാല്‍വെയും പറയുന്നു മോദി സര്‍ക്കാര്‍ ചെയ്തത് ശരി തന്നെ: തര്‍ക്കം പി.ഒ.കെയെ കുറിച്ച് മാത്രം

ലണ്ടന്‍: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ. അസാധ്യമെന്ന് കരുതിയിരുന്നത് കേന്ദ്രസര്‍ക്കാര്‍ സാധ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

370-ാം വകുപ്പ് ഒരു തെറ്റായിരുന്നുവെന്നും വര്‍ഷങ്ങളായി തുടര്‍ന്ന ആ തെറ്റാണ് കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ നിലപാട് അവരുടെ പാപ്പരത്വം വ്യക്തമാക്കുന്നതാണ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവിടെ നുഴഞ്ഞുകയറിയവരാണ് പാക്കിസ്ഥാന്‍. ഇപ്പോള്‍ പാക്കിസ്ഥാന്‍ അധീനതയിലുള്ള കശ്മീരും ഇന്ത്യയുടേതാണ്. പാക്കിസ്ഥാന്‍ അവിടെ നുഴഞ്ഞുകയറിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇനി ഏതെങ്കിലും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പാക്ക് അധീന കശ്മീരിനെ ചൊല്ലിയാണെന്നും ഇന്ത്യന്‍ ഭരണഘടന മാത്രമല്ല, കശ്മീര്‍ ഭരണഘടനയും വ്യക്തമാക്കുന്നത് കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരികള്‍ക്ക് ഇക്കാര്യങ്ങളില്‍ ഒന്നും ഒരു സംശയവുമില്ല. ചില പാക്കിസ്ഥാനികള്‍ക്ക് മാത്രമാണ് ഇക്കാര്യങ്ങള്‍ സംശയമെന്നും അദ്ദേഹം വിശദീകരിച്ചു.

വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന ഒരു സമ്പ്രദായം മാറ്റാന്‍ ചിലര്‍ ശ്രമിക്കാറില്ല. എന്നാല്‍, അത് തെറ്റായ ഒരു സമ്പ്രദായമാണതെങ്കില്‍ വളരെ വലിയ പ്രത്യാഘാതമാണ് നമ്മള്‍ നേരിടേണ്ടി വരിക. 370-ാം വകുപ്പ് റദ്ദാക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും ആവശ്യമുണ്ടായിരുന്നില്ല. അങ്ങനെ ഒരു ചര്‍ച്ച നടന്നിരുന്നെങ്കില്‍ അത് തീവ്രവാദ ആക്രമണങ്ങള്‍ അടക്കം തിരിച്ചടികള്‍ക്ക് കാരണമാകുമായിരുന്നു എന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കൃത്യവും സുതാര്യവുമായിരുന്നെന്നും സാല്‍വേ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button