Latest NewsNewsIndiaInternational

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന

ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനയുമായി ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ. 2023 ഒക്ടോബര്‍ 27ന് ജമ്മു കശ്മീരിലെ ഇന്ത്യയുടെ അധിനിവേശത്തിന്റെ 76 വര്‍ഷം പൂര്‍ത്തിയാകുമെന്ന് ഒഐസി സെക്രട്ടറി ജനറല്‍ ഹിസെന്‍ ബ്രാഹിം താഹ പറഞ്ഞു.

ജമ്മു കശ്മീരിലെ തര്‍ക്കം പരിഹരിക്കുന്നതിന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്കനുസരിച്ച് ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഒഐസി ആഹ്വാനം ചെയ്തു. 57 ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍.

കെ​എ​സ്ആ​ര്‍​ടി​സി വോ​ള്‍​വോ ബ​സ് ബൈ​ക്കി​ലി​ടിച്ച് യു​വാ​വ് മരിച്ചു

‘ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണ്ണയാവകാശത്തിനൊപ്പമാണ് ഒഐസി. ജനങ്ങളുടെ മൗലികാവകാശങ്ങളെ ഇന്ത്യ മാനിക്കണം. 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണം,’ ഇസ്ലാമിക് ഉച്ചകോടിയുടെയും ഒഐസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെയും തീരുമാനങ്ങളും പ്രമേയങ്ങളും പരാമര്‍ശിച്ചുകൊണ്ട്, ഒഐസി സെക്രട്ടറി ജനറല്‍ ഹിസെന്‍ ബ്രാഹിം താഹ വ്യക്തമാക്കി.

2022 ഒക്ടോബറിലും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഒഐസി പ്രസ്താവന ഇറക്കിയിരുന്നു. കശ്മീരില്‍ നടക്കുന്ന ജനസംഖ്യാപരമായ മാറ്റങ്ങള്‍ തടയണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button