Latest NewsNewsInternational

പാകിസ്ഥാന്‍ ഭീകരരെ സഹായിക്കുന്നു, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നു; ആശങ്ക പ്രകടിപ്പിച്ച് ലോകരാഷ്ട്രങ്ങള്‍

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ ഭീകരര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നുവെന്നും ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നുവെന്നും അമേരിക്ക. നിരവധി രാജ്യങ്ങളുടെ ആശങ്കകള്‍ ഇത് ശരിവയ്ക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇന്ത്യ- പാക് വിഷയത്തില്‍ ചൈന ഇടപെടുന്നത് രാജ്യാന്തര ബന്ധങ്ങളുടെ പേരിലാണെന്നും അമേരിക്ക പറഞ്ഞു. മേഖലയിലെ പ്രത്യേക അന്താരാഷ്ട്രസുരക്ഷാ വിഷയങ്ങളിലെ കാര്‍നേജ് എന്‍ഡോവ്മെന്റ് ഫോര്‍ ഇന്‍ര്‍നാഷണല്‍ പീസ് സെമിനാറിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു ഇന്തോ-പെസഫിക് മേഖലയുടെ പ്രതിരോധവിഭാഗം അസി.സെക്രട്ടറി റാന്‍ഡാല്‍ ഷ്രിവര്‍.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിലൂടെ പാകിസ്ഥാന്‍ ഭീകരന്മാരെ ഉപയോഗിച്ച് ഏതുസമയത്തും അതിര്‍ത്തികടക്കാന്‍ ശ്രമിക്കുകയാണെന്ന് റാന്‍ഡാല്‍ ഷ്രിവര്‍ വ്യക്തമാക്കി. ഇന്ത്യാപാക് വിഷയത്തില്‍ ചൈന പ്രത്യകം താല്‍പ്പര്യം കാണിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിന് ചൈനയ്ക്ക് പ്രത്യേക താല്്പര്യമില്ലെന്നും രാജ്യാന്തര ബന്ധങ്ങളുടെ പേരില്‍ ഇടപെടുകയാണെന്നും ഷ്രിവര്‍ പറഞ്ഞു. പാകിസ്ഥാനുമായി ചൈനയ്ക്ക് വര്‍ഷങ്ങളായുള്ള വ്യാപാര-പ്രതിരോധ ബന്ധമാണുള്ളതെന്നും ഷ്രിവര്‍ പറഞ്ഞു. ഇന്ത്യയുമായി വ്യാപാര മത്സരമുണ്ടെന്നും അതുകൊണ്ടാണ് അഭിപ്രായം പറയുന്നതെനന്നും അന്താരാഷ്യ വേദിയില്‍ അതിനാലാണ് അവര്‍ പാകിസ്ഥാന് വേണ്ടി വിഷയം ചര്‍ച്ചക്കിടുന്നതെന്നും ഷ്രിവര്‍ ചൂണ്ടിക്കാട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button