Latest NewsKeralaNews

നവ്യനായരെ ഞെട്ടിച്ച് മകന്റെ പിറന്നാള്‍ സര്‍പ്രൈസ്; കണ്ണ് നിറഞ്ഞ് താരം- വീഡിയോ

ഒരു അമ്മയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത അനുഭവമാണ് നവ്യയ്ക്കു മകന്‍ സമ്മാനിച്ചത്. മകന്റെ സര്‍പ്രൈസ് നവ്യയുടെ കണ്ണ് നിറച്ചു. മകന്‍ സായി കൃഷ്ണയെ അടുത്തിരുത്തി പരീക്ഷയ്ക്കായി സഹായിക്കുകയായിരുന്നു നവ്യ. ഇടയ്ക്കിടെ മുകളിലത്തെ നിലയിലേക്കു പോയി കൊണ്ടിരുന്ന മകന്‍ അമ്മയെ അസ്വസ്ഥയാക്കി. ആദ്യം അമ്മയ്ക്ക് കാര്യം പിടികിട്ടിയില്ല. രാത്രി വൈകിയും മകന്‍ ഇത് ചെയ്തു കൊണ്ടിരുന്നത് നവ്യക്ക് ഒരു സ്‌പെഷ്യല്‍ സര്‍പ്രൈസ് ഒരുക്കാനായിരുന്നു. മുകളില്‍ നവ്യയ്ക്കുള്ള പിറന്നാള്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു സായി.

വര്‍ഷങ്ങളായി ഒക്ടോബര്‍ 14നാണ് നവ്യ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ പിറന്നാള്‍ നക്ഷത്രം വരുന്ന ദിവസം അമ്മയ്ക്കു പിറന്നാള്‍ ആഘോഷങ്ങള്‍ ഒരുക്കണം എന്ന നിര്‍ബന്ധമായിരുന്നു മകന്‍ സായി കൃഷ്ണയ്ക്ക്. പിറന്നാള്‍ ആഘോഷത്തിന് അച്ഛനും അമ്മയും അപ്രതീക്ഷിതമായി എത്തിയതും നവ്യയെ ആനന്ദ കണ്ണീരിലാഴ്ത്തി. ഇത്രയും നല്ല നിമിഷം സമ്മാനിച്ച മകനും ബന്ധുകള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ നവ്യ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെക്കുകയും ചെയ്തു.

https://www.instagram.com/tv/B3CobQkA5zn/?utm_source=ig_embed&utm_campaign=dlfix

shortlink

Related Articles

Post Your Comments

Related Articles


Back to top button