Latest NewsNewsInternational

ലോകത്തിലെ ഏറ്റവും സമ്പന്നരായ വനിതകൾ; ഫോബ്‌സ് മാസികയുടെ കണക്ക് പുറത്തുവിട്ടു

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നരായ വനിതകളുടെ കണക്കുകൾ ഫോബ്‌സ് മാസിക പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും സമ്പന്നരായ 400 പേരിൽ 56 സ്ത്രീകൾ ആണ്. ഇവരിൽ ചിലർ പങ്കാളികൾക്കൊപ്പം ബിസിനസ് ആരംഭിച്ചവരാണെങ്കിൽ ചിലർ ഒറ്റക്ക് തന്നെ സാമ്രാജ്യം പടുത്തുയർത്തിയവരാണ്.

നാല് പേർ ആദ്യമായാണ് 400 പേരുടെ പട്ടികയിൽ ഇടം പിടിക്കുന്നത്. സമ്പന്നരുടെ പട്ടികയിൽ പ്രഥമ സ്ഥാനം ഡെയ്ൻ ഹെൻഡ്രിക്‌സാണ്. സ്വന്തമായി കരിയർ പടുത്തുയർത്തിയവരിൽ പ്രമുഖ ഓപ്ര വിൻഫ്രേയാണ്. ജൂഡി ഫോക്‌നർ, മിഗ് വിറ്റ്മാൻ എന്നിവരും തൊട്ട് പിന്നാലെയാണ്. ഇവരിൽ ഏറ്റവും പ്രമുഖ മക്കെൻസി ബിസോസ് ആണ്. ആമസോൺ സ്ഥാപകൻ ജെഫ് ബിസോസിന്റെ മുൻ ഭാര്യയാണ് മക്കെൻസി. അമേരിക്കയിലെ ഏറ്റവും സമ്പന്നരായ വനിതകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇവർ ഫോബ്‌സിന്റെ പട്ടികയിൽ 15ാം സ്ഥാനത്തുണ്ട്. 25 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിച്ചതോടെയാണ് മക്കെൻസി പട്ടികയിലെത്തുന്നത് തന്നെ. ചരിത്രത്തിലെ തന്നെ എറ്റവും വലിയ വിവാഹ മോചന ഉടമ്പടിയാണിത്.

വാൾമാർട്ട് സ്ഥാപകൻ സാം വാൾട്ടറുടെ മകൾ ആലിസ് വാൾട്ടറാണ് 11ാം സ്ഥാനത്തുള്ളത്. ഡേവിഡ് കോച്ചിന്റെ വിധവ ജൂലിയ കോച്ചാണ് പട്ടികയിലെ മറ്റൊരു പുതുമുഖം. ലോറസ് പവൽ, ഡെയ്ൻ ഹെൻഡ്രിക്‌സ്, ജോഡി ഫോൾക്‌നർ, മെഗ് വിറ്റ്മാൻ, ലെൻസി സിൻഡർ, തായ് ലീ എന്നിവരാണ് പട്ടികയിൽ ഉള്ള മറ്റ് പ്രമുഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button