Latest NewsNewsIndia

പുസ്തകം മരുന്നാക്കി കാന്‍സര്‍ രോഗി ; ട്വിങ്കിള്‍ ഖന്നയ്ക് ഹൃദയത്തില്‍ തട്ടിയ കുറിപ്പ്

പ്രശസ്ത എഴുത്തുകാരിയും ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയെ ഒരു കുറിപ്പും ഇത്ര സ്പര്‍ശിച്ചിട്ടില്ല. ഒട്ടേറെ രചനകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഖന്നയുടെ മിസ്റ്റര്‍ ഫണ്ണി ബോണ്‍സ് എന്ന പുസ്തകമാണ് ഒരു ആരാധികയെ ആകര്‍ഷിക്കുകയും ഖന്നയ്ക് അതിന്റെ പേരില്‍ കുറിപ്പ് എഴുതുകയും ചെയ്തത്. എന്നാല്‍ ഇത് വെറും ഒരു ആരാധനയോ വെറുമൊരു കുറിപ്പോ അല്ല. ടെര്‍മിനല്‍ കാന്‍സറിന്റെ അവസാന സ്റ്റേജിലുള്ള ആരാധികയാണ് കത്തെഴുതിയത്.

മിസ്റ്റര്‍ ഫണ്ണി ബോണ്‍സ് എന്ന ഖന്നയുടെ പുസ്തകമാണ് ആരാധികയെ ആകര്‍ഷിച്ചത്. കാന്‍സറിന്റെ വേദനയില്‍ നിന്നും തനിക്ക് മോചനമേകാന്‍ ഈ പുസ്തകം തന്നെ സഹായിച്ചു എന്നാണ് കുറുപ്പില്‍ ആരാധിക പറയുന്നത്. എന്റെ മൂന്ന് കുട്ടികള്‍ക്കായി കുറിപ്പുകള്‍ എഴുതാനും പുസ്തകം തന്നെ പ്രേരിപ്പിച്ചു എന്നും അവര്‍ കുറിച്ചു. ഖന്ന ഈ കുറിപ്പിന് മറുപടി നല്‍കുകയും ചെയ്തു. തന്റെ എഴുത്ത് മറ്റൊരാളെ സന്തോഷിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് ഖന്ന കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button