Life Style

ആഹാരം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഫ്രിഡ്ജ് ഇപ്പോള്‍ ഒരു അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്.രാവിലെ ഉണ്ടാക്കുന്ന ഭക്ഷണം വൈകുന്നേരമാകുമ്പോഴേക്കും കേടാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് എത്രത്തോളം സുരക്ഷിതമാണെന്നു ചിന്തിച്ചിട്ടുണ്ടോ?

ഭക്ഷണം എപ്പോഴും പാചകം ചെയ്താല്‍ ഉടനെ ഉപയോഗിക്കുന്നതാണു നല്ലത്. മാറിവരുന്ന ജീവിതശൈലിയില്‍ ഇതു സാധ്യമാകാത്തതിനാലാണു ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച് ഉപയോഗിക്കുന്നത്. ഈ രീതി സ്വീകരിക്കുമ്പോള്‍ 100 ശതമാനം സുരക്ഷിതമാണ് എന്നു പറയാനാവില്ല. ഫ്രിഡ്ജിന്റെ താപനിലക്രമീകരണം, പവര്‍ സപ്ലൈ, ഫ്രിഡ്ജ് കൈകാര്യം ചെയ്യുന്ന രീതി, ഫ്രിഡ്ജിനുള്ളില്‍ ആഹാരം സ്റ്റോര്‍ ചെയ്തിരിക്കുന്ന രീതി ഇവ ഫ്രിഡ്ജിലെ ഭക്ഷണത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ ഭക്ഷണം കൂടുതല്‍ ദിവസങ്ങള്‍ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കുന്ന രീതി നന്നല്ല, പ്രത്യേകിച്ചും മാംസാഹാരങ്ങള്‍.

ഇനി ചൂടോടെ ആഹാരം പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ഭക്ഷണത്തിന്റെ പുറമെയുള്ള ഭാഗം പെട്ടെന്നു തണുക്കുകയും ഉള്‍ഭാഗം അല്പസമയം കൂടി ചൂടായിരിക്കുകയും ചെയ്യും. ഇതു സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിനുള്ളിലെ താപനില പെട്ടെന്ന് ഉയര്‍ത്തുന്നതിനാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു ഭക്ഷണങ്ങള്‍ക്കു കേടുവരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണം ചൂടുമാറിയ ഉടനെ ചെറിയ പാത്രങ്ങളിലാക്കി അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണു നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button