Latest NewsNewsBeauty & Style

പാദങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാനായി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

പാദങ്ങളുടെ സംരക്ഷണനത്തിനും നമ്മൾ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. വിണ്ടുകീറിയ പാദങ്ങൾ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പാദങ്ങളുടെ സംരക്ഷണത്തിനും,ഭംഗിയുള്ള പദങ്ങൾക്കുമായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചുവടെ പറയുന്നു.

മൗത്​വാഷ് ഉപയോഗിച്ച് പാദങ്ങള്‍ വൃത്തിയാക്കാവുന്നതാണ്. . ഒരു കപ്പ് മൗത്​വാഷിനൊടൊപ്പം ഒരു കപ്പ് ആപ്പിള്‍ സിഡര്‍ വിനഗറും 2-4 കപ്പ് വെളളവും ചേര്‍ത്ത് ദിവസവും കാലുകള്‍ കഴുകാൻ ശ്രമിക്കുക.

മുട്ടപ്പൊട്ടിച്ച്​ മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്​ ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക ശേഷം തണുപ്പുള്ള സ്​ഥലത്ത്​ സൂക്ഷിച്ച് വെക്കുക. കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിയ ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്​ മിനിറ്റിന്​ ശേഷം ഇവ കഴുകി കളയാവുന്നതാണ്. ആഴ്​ചയിൽ ഇത്​ മൂന്ന്​ തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത്​ ചെയ്യാവുന്നതാണ്.

ദിവസവും പാദത്തിൽ റോസ് വാട്ടർ ഉപയോ​ഗിച്ച് മസാജ് ചെയ്യുക. പാദം കൂടുതൽ സോഫ്റ്റാകാനും ഭം​ഗിയുള്ളതാകാനും ഇത് സഹായിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button