KeralaLatest NewsNews

പ്രതിസന്ധിയിൽ മുങ്ങി കെഎസ്‌ആര്‍ടിസി : നി​ര​വ​ധി സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി

തിരുവനന്തപുരം : പ്രതിസന്ധിയിൽ മുങ്ങി കെഎസ്‌ആര്‍ടിസി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് രണ്ടായിരത്തിലധികം  താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ നി​ര​വ​ധി സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി. കൊട്ടാരക്കരയില്‍ 17 , ചടയമംഗലത്ത് 16, എറണാകുളം 5, ആലുവ 5, അങ്കമാലി 7 കോട്ടയത്ത് 33 പൊന്നാനി 5, മലപ്പുറം 6, പത്തനംതിട്ട 21, ആലപ്പുഴ 16 ഉം സര്‍വ്വീസുകള്‍ മുടങ്ങിയെന്നാണ് റിപ്പോർട്ട്. 1140 ഷെ​ഡ്യൂ​ളു​ക​ൾ വ്യാ​ഴാ​ഴ്ച റ​ദ്ദാ​ക്കി​യ​ത്. നി​ര​വ​ധി ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​തോ​ടെ ഗ്രാ​മ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെയുള്ളവർ ദുരിതത്തിലായി. എ​ക്സ്പ്ര​സ്, സൂ​പ്പ​ര്‍ ഫാ​സ്റ്റ്, ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ എ​ന്നി​വ ഓ​പ്പ​റേ​റ്റ് ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​യതോടെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വ​ല​ഞ്ഞു. ബു​ധ​നാ​ഴ്ച 1176 ഷെ​ഡ്യൂ​ളു​ക​ളും റ​ദ്ദാ​ക്കി​യ​തോ​ടെ ക​ള​ക്ഷ​നി​ലും ദോഷമായി ബാധിച്ചു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച 6.71 കോ​ടി രൂ​പ ക​ള​ക്ഷ​ന്‍ ല​ഭിച്ചുവെങ്കിൽ ഈ ​ബു​ധ​നാ​ഴ്ച 5.24 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

തു​ട​ര്‍​ച്ച​യാ​യി 179 ദി​വ​സ​ത്തി​ല​ധി​കം ജോ​ലി​യി​ല്‍ തു​ട​രു​ന്ന എം​പാ​ന​ല്‍ ഡ്രൈ​വ​ര്‍​മാ​രെ ജൂ​ണ്‍ 30നു ​പി​രി​ച്ചു​വി​ട്ടിരുന്നു. ഇ​വ​രി​ല്‍ ചി​ല​രെ ചി​ല യൂ​ണി​റ്റു​ക​ളി​ല്‍ ദി​വ​സ​വേ​ത​ന​ത്തി​ല്‍ ജോ​ലി​ക്കു നി​യോ​ഗി​ച്ചു. ഇതിനെതിരെ പിഎസ് സി ലിസ്റ്റിലുണ്ടായിരുന്നവര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ കര്‍ശന നിർദേശം. യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ ബസുകൾ മുടങ്ങാതിരിക്കാന്‍ യൂണിറ്റുകള്‍ക്ക് അറിയിപ്പ് നൽകി. സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിച്ച് സഹകരിക്കാന്‍ ഇന്നലെ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നു. പ്ര​തി​സ​ന്ധി ച​ര്‍​ച്ച ചെ​യ്യാ​നായി ഗ​താ​ഗ​ത​മ​ന്ത്രി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. കെഎസ്‌ആര്‍ടിസി എം​ഡി​യും ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button