Latest NewsKeralaNews

കോൺഗ്രസിന്റെ മുഖ്യശത്രു ആർഎസ്എസും ബിജെപിയുമാണെന്ന് യുഡിഎഫ് കൺവീനർ

കൊച്ചി: ആർഎസ്എസും ബിജെപിയുമാണ്‌ കോൺഗ്രസിന്റെ മുഖ്യശത്രു എന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. ആർഎസ്എസുമായി യാതൊരു ബന്ധവുമില്ല. ആ നിലപാടിൽ ഇനി മാറ്റവുമുണ്ടാകില്ലെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ബിജെപിയെ തോൽപ്പിക്കുന്നതിനായി കോൺഗ്രസും സിപിഎമ്മും ഒത്തുകളിച്ചുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ബിജെപി തങ്ങളുടെ മുഖ്യശത്രവാണെന്നും ബിജെപിയെ തോൽപ്പിക്കാൻ ആരുമായും കൂട്ടുകൂടുന്നതിൽ തെറ്റില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മും പറഞ്ഞിരുന്നു.

ബിജെപി ജയിക്കുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ ഇടതുപക്ഷവുമായി നീക്കുപോക്കുകളുണ്ടാക്കാം. എന്റെ നിയോജകമണ്ഡലത്തിൽ ബിജെപി വളരാതിരിക്കാൻ ഇടതുപക്ഷക്കാർ എന്നെ സഹായിച്ചിട്ടുണ്ട്. ഇല്ലെന്നൊന്നും ഞാൻ പറയില്ല. ഉള്ള കാര്യം തുറന്നുപറയണമെന്നും മുരളീധരൻ പറഞ്ഞിരുന്നു. വേങ്ങര ഉപ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു മുരളീധരന്റെ വെളിപ്പെടുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ താൻ ജയിച്ചത് സിപിഎമ്മിന്റെ പിന്തുണയോടെയാണെന്ന് കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button