Latest NewsNewsIndia

കേരളത്തില്‍ വന്ന് യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന കഫീല്‍ഖാന് ക്ളീന്‍ ചീട്ടില്ല, അന്വേഷണം തുടരുന്നു

ലഖ്‌നൗ : കേരളത്തില്‍ വന്ന് യുപി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന കഫീല്‍ഖാന് ക്ളീന്‍ ചീട്ടില്ല
, അന്വേഷണം തുടരുന്നു. അതേസമയം, ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെന്നത് തെറ്റായ പ്രചരണമാണെന്ന് യുപി സര്‍ക്കാര്‍ വ്യക്തമാക്കി. മാധ്യമങ്ങളാണ് കഫീല്‍ ഖാന് ക്ലീന്‍ ചീട്ട് നല്‍കിയിരിക്കുന്നത്. കേസില്‍ നിന്നും കഫീല്‍ ഖാന്‍ ഇതുവരെ കുറ്റവിമുക്തനായിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ കഫീല്‍ ഖാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രജ്നീഷ് ദുബ്ബേ പറഞ്ഞു.അച്ചടക്കമില്ലായ്മയും അഴിമതിയും അന്വേഷിക്കാന്‍ യു.പി സര്‍ക്കാര്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുകയും ചെയ്തു.

കഫീല്‍ ഖാനെതിരെ ഏഴ് കുറ്റാരോപണങ്ങളാണ് അന്വേഷിക്കുകയെന്ന് രജ്നീഷ് ദുബ്ബേ പറഞ്ഞു.കേസില്‍ മൂന്നാം പ്രതിയായ കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രില്‍ 25ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്കമില്ലായ്മയും അഴിമതിയും ആരോപിച്ച് കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍ യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കാനാണ് തനിക്കെതിരായ പുതിയ അന്വേഷണമെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ഗൊരഖ്പൂരില്‍ ശിശുമരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയാണ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നതെന്നും കഫീല്‍ഖാന്‍ പറയുന്നു.

ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2017 ഓഗസ്റ്റ് 10 നാണ് 60 കുഞ്ഞുങ്ങള്‍ ശ്വാസം കിട്ടാതെ മരിച്ചത്. സംഭവത്തില്‍ ഓക്സിജന്‍ കുറവാണെന്ന കാര്യം കഫീല്‍ ഖാന്‍ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ച് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. പിന്നാലെ എ.ഇ.എസ് വാര്‍ഡിന്റെ നോഡല്‍ ഓഫീസറായിരുന്ന കഫീല്‍ ഖാനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് കേസില്‍ മൂന്നാം പ്രതി ചേര്‍ത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം ഏപ്രില്‍ 25ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് കഫീന്‍ ഖാന്‍ മാധ്യമങ്ങളിലൂടെ യുപി സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രി ആദിത്യനാഥിനേയും ശക്തമായി എതിര്‍ത്ത് രംഗത്ത് എത്തിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button