Latest NewsIndiaNews

പ്രമുഖ നേതാവും നിരവധി വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി•ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി ജുഗ്ഗി ജോപ്ഡി സെൽ പ്രസിഡന്റ് സുശീൽ ചൗഹാനും നിരവധി വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും വെള്ളിയാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി മേധാവിയും എംപിയുമായ മനോജ് തിവാരി, മുതിർന്ന ബിജെപി നേതാവ് വിജേന്ദർ ഗുപ്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജുഗി നിവാസികൾക്ക് ഡല്‍ഹി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ചൗഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ആരോപിച്ചു

കോൺഗ്രസിന്റെ 15 വർഷത്തെ ദുര്‍ഭരണത്തിന് ശേഷം, കെജ്‌രിവാളിൽ ജഗ്ഗി നിവാസികൾക്ക് ഉണ്ടായിരുന്ന പ്രതീക്ഷകൾ തകര്‍ന്നിരിക്കുന്നു. ഇപ്പോൾ, ഡൽഹിയെ അതിന്റെ മികച്ച പതിപ്പിലേക്ക് പുന സ്ഥാപിക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്ന് മനോജ്‌ തിവാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button