Latest NewsKeralaNews

എക്സൈസ് കസ്റ്റഡി മരണം; രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയി

തൃശ്ശൂര്‍: പാവറട്ടി എക്സൈസ് കസ്റ്റഡി മരണവുമായി ബന്ധപെട്ടു രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയി. കഞ്ചാവ് കേസില്‍ പ്രതിയായ രഞ്ജിത്തിനെ രണ്ടുപേർ മര്‍ദ്ദിച്ചതെന്നാണ് സൂചന. ഗുരുവായൂര്‍ എസിപി ബിജു ഭാസ്കറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ ഇന്ന് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എക്സൈസ് സംഘത്തിന്‍റെ ജീപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഈ ജീപ്പില്‍ വച്ചാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. മൂന്ന് പ്രിവന്‍റീവ് ഓഫീസര്‍മാര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രിവന്‍റീവ് ഓഫീസര്‍മാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്നും, ഇവരാണ് രഞ്ജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നുമുള്ള വിവരമാണ് പോലീസിന് ലഭിച്ചത്. എന്നാൽ കേസില്‍ പ്രതിയാകുമെന്ന് ഉറപ്പായതോടെ ഇവര്‍ ഒളിവില്‍ പോയെന്നും പോലീസ് പറയുന്നു. ഇവര്‍ ഇന്നു തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യേപേക്ഷ സമര്‍പ്പിക്കാനും സാധ്യത. അതേസമയം മറ്റ് ആറ് പേരില്‍ നിന്ന് പോലീസ് ഇന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ശേഷമായിരിക്കും പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button