Latest NewsKeralaNattuvarthaNews

പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രവീൺകുമാറിനെയാണ് വലിയമലയിലെ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് കുറച്ച് ദിവസമായി പ്രവീൺകുമാർ മെഡിക്കൽ അവധിയിലായിരുന്നു. ജോലി സ്ഥലത്ത് പ്രവീൺകുമാറിന് പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും, ആരോഗ്യപ്രശ്നങ്ങളാണ് മാനസിക സമ്മർദ്ദത്തിന് കാരണമെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്നും നെടുമങ്ങാട് ഡിവൈഎസ്പി പറഞ്ഞു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലെ മോർച്ചറിയേിലക്ക് മാറ്റി സംസ്കാരം നാളെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button