Latest NewsNewsInternational

പാക് ആധീന കശ്മീരിലുള്ളവരോട് നിയന്ത്രണ രേഖ കടക്കരുതെന്ന് നിര്‍ദ്ദേശം; ഇമ്രാന്‍ ഖാന്റെ മുന്‍കൂര്‍ ജാമ്യത്തിന് പിന്നിലെ കാരണമിങ്ങനെ

ശ്രീഗനഗര്‍: ജമ്മുകശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് പാകിസ്ഥാന്റെ സഹായത്തോടെയാണെന്നതിന്റെ തെളിവുകള്‍ പുറത്ത് വിട്ടതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യമെടുത്ത് ഇമ്രാന്‍ ഖാന്‍. പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കരുതെന്ന നിര്‍ദേശവുമായാണ് ഇമ്രാന്‍ഖാന്റെ ട്വീറ്റ്. ജമ്മുകശ്മീരില്‍ പാക് സേനയുടെ പിന്തുണയോടെ എല്ലാ ദിവസവും ഭീകരര്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതിന്റെ തെളിവ് ഇന്നലെയാണ് ഇന്ത്യ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് പാക് ആധീന കശ്മീരിലുള്ളവര്‍ക്ക് നിര്‍ദേശവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്.

പാക് അധീന കശ്മീരിലുള്ളവര്‍ നിയന്ത്രണരേഖ കടക്കരുത് എന്നാണ് ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കുന്നതിനെ ഇസ്ലാമിക ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കുന്നു. ഇതിനെ ഇന്ത്യ ജമ്മുകശ്മീരിലെ നടപടികള്‍ക്ക് മറയാക്കുമെന്നും ഇമ്രാന്‍ ട്വീറ്റില്‍ പറയുന്നു. ഇന്ത്യ പാക് കേന്ദ്രീകൃത തീവ്രവാദത്തിലേക്ക് ലോകശ്രദ്ധ തിരിക്കുമ്പോഴാണ് ട്വീറ്റിലൂടെയുള്ള ഇമ്രാന്റെ മുന്‍കൂര്‍ ജാമ്യം.

ദസറ ഉത്സവ സമയത്ത് ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതി തയ്യാറാക്കിയതായി ഇന്ത്യ ആരോപിച്ചിരുന്നു. ഇത് പ്രകാരം സുരക്ഷ ശക്തമാക്കുകയും ചെയ്തു.ഏതെങ്കിലും തരത്തില്‍ ഇന്ത്യയില്‍ ആക്രമണം നടന്നാല്‍ പാക്കിസ്ഥാനെതിരെ അത് ആഗോളതലത്തില്‍ തന്നെ വലിയ പ്രതിഷേധത്തിനിടയാക്കും. ഇതിന് തടയിടാനുള്ള ശ്രമമാണ് ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ഇതിനിടെ അനന്ത് നാഗില്‍ ഇന്ന് നടന്ന ഗ്രനേഡ് ഭീകരാക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ ഭീകരര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു പുറത്ത് ഗ്രനേഡ് എറിയുകയായിരുന്നു. പ്രദേശവാസികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button