Latest NewsNewsIndia

ഇന്‍ഡിഗോയില്‍ താരമായി ഐഎസ്ആര്‍ഓ ചെയര്‍മാന്‍; കെ ശിവനെ വിമാന ജീവനക്കാരും യാത്രക്കാരും സ്വീകരിച്ചതിങ്ങനെ- വീഡിയോ

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) ചെയര്‍മാന്‍ കെ ശിവന് ഇന്‍ഡിഗോ എയര്‍ലൈനില്‍ ലഭിച്ചത് താരപരിവേഷം. ചന്ദ്രയാന്‍ 2 പൂര്‍ണ്ണ വിജയം നേടിയില്ലെങ്കിലും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ തല ഉയര്‍ത്തിപ്പിടിക്കാന്‍ ഐഎസ്ആര്‍ഒയ്ക്കും ചെയര്‍മാന്‍ കെ ശിവനും സാധിച്ചിരുന്നു. അതിനുള്ള നന്ദി എന്നോണം വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും അദ്ദേഹത്തെ കൈയടിച്ചാണ് സ്വീകരിച്ചത്.

https://twitter.com/RitumoudgilRitu/status/1179952704342257666

ഇക്കോണമി ക്ലാസ്സിലായിരുന്നു കെ ശിവന് സ്‌നേഹത്തോടെയുള്ള സ്വീകരണം ലഭിച്ചത്. യാത്രക്കാര്‍ ഇസ്‌റോ ചെയര്‍മാനെ കണ്ട് ആവേശത്തിലായിരുന്നു. ക്രൂവും മറ്റ് നിരവധി യാത്രക്കാരും ഇസ്റോ ചെയര്‍മാനുമായി സംസാരിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തു. ക്ഷമയോടെ അതിനൊക്കെ നിന്നു കൊടുത്ത അദ്ദേഹം തന്റെ സീറ്റിലേക്ക് തിരിയവെ ആണ് ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ സ്‌നേഹത്തിന്റെ പ്രതിഫലനം എന്നോണം യാത്രക്കാര്‍ കയ്യടിച്ച് അഭിനന്ദനം അറിയിച്ചു. ഹൃദയസ്പര്‍ശിയായ ഈ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം ഇസ്റോയ്ക്ക് നഷ്ടപ്പെട്ടുവെന്ന വസ്തുത മനസിലാക്കിയപ്പോള്‍, ഏതൊരു സാധാരണക്കാരനെയും പോലെ ഈ മനുഷ്യന്റെയും കണ്ണുനിറഞ്ഞിരുന്നു. നിയന്ത്രണം വിട്ട് കരഞ്ഞ ശിവനെ പ്രധാനമന്ത്രി മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിക്കുന്ന കാഴ്ച ഏറെ വൈകാരികമായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. രാജ്യം ഒപ്പം തന്നെയുണ്ടെന്ന് ഉറപ്പ് നല്‍കിയാണ് പ്രധാനമന്ത്രി മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button