Life Style

മഴക്കാലത്ത് ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാല രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന പഴങ്ങള്‍ ആയിരിക്കണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവ് പഴവര്‍ഗങ്ങള്‍ക്കുണ്ട്. മഴക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട പഴവര്‍ഗങ്ങള്‍ ഇവയാണ്.

ചെറിപ്പഴം

മഴക്കാലത്ത് ഏറെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചെറിപ്പഴം. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ചെറിപ്പഴം. പകര്‍ച്ചാവ്യാധികളെ പ്രതിരോധിക്കാനുള്ള കഴിവ് ചെറിയ്ക്കുണ്ട്. ഉറക്കമില്ലായ്മ, അമിതവണ്ണം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്കെല്ലാം പരിഹാരമാണ് ചെറി.

പ്ലം

സ്വാദിഷ്ഠവും ആരോഗ്യദായകവുമായ ഫലവര്‍ഗമാണ് പ്ലം.ജലദോഷം, പനി എന്നിവയെ പ്രതിരോധിക്കാന്‍ ഉത്തമമാണ് പ്ലം. വിറ്റാമിന്‍, മിനറല്‍സ്, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പ്ലം. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും പക്ഷാഘാത സാധ്യത കുറയ്ക്കാനും ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാനും പ്ലം സഹായിക്കും.

സബര്‍ജെല്ലി

വിറ്റാമിന്‍ സിയുടെ കലവറയാണ് സബര്‍ജെല്ലി. പൊട്ടാസ്യം, സിങ്ക്, കാത്സ്യം, അയണ്‍, മഗ്നീഷ്യം എന്നിവയും സബര്‍ജെല്ലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളാല്‍ സമ്പന്നമായ സബര്‍ജെല്ലി ആരോഗ്യത്തിന് വളരെ മികച്ചതാണ്. ജലദോഷം, പനി, മറ്റ് വൈറല്‍ രോഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം സംരക്ഷണമേകാന്‍ സബര്‍ജെല്ലി സാഹായിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും സബര്‍ജെല്ലി നല്ലതാണ്.

പീച്ച്

ഫൈബറുകളാല്‍ സമ്പന്നമാണ് പീച്ച്. ശരീരഭാരം കുറയ്ക്കാനും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും മികച്ച ഫലവര്‍ഗമാണ് പീച്ച്. പ്രമേഹ രോഗികള്‍ക്കും സധൈര്യം കഴിക്കാവുന്ന ഫലമാണ് പീച്ച്.

മാതളം

പോഷക സമൃദ്ധമായ പഴവര്‍ഗമാണ് മാതളം. ദഹന സംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് മാതളം. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വിളര്‍ച്ച തടയാനും ഹൃദയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മാതളം സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും വൃക്കകള്‍ക്ക് സംരക്ഷണമേകാനും പ്രമേഹത്തെ അകറ്റാനും മികച്ചതാണ് മാതളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button