Latest NewsNewsInternational

പ്ര​തി​ഷേ​ധ‌​ത്തി​നി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 60 ആ​യി

ബാ​ഗ്ദാ​ദ്: തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും,അ​ഴി​മ​തി​ക്കുമെതിരെയുള്ള ഇ​റാ​ക്കിലെ പ്രക്ഷോഭം തുടരുന്നു. പ്ര​തി​ഷേ​ധ‌​ത്തി​നി​ടെ 60പേർ മരിച്ചെന്നാണ് റിപ്പോർട്ട്. പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ ന​ട​ത്തി​യ വെ​ടി​വ​യ്പി​ലും ഏറ്റുമുട്ടലിലുമാണ് ആ​ളു​ക​ൾ മ​രി​ച്ച​ത്. 1600ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യി. ആ​യി​ര​ക്ക​ണ​ക്കി​നു ആളുകളാണ് ബാ​ഗ്ദാ​ദ് അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്. ആ​രും പ്ര​ത്യേ​കി​ച്ചു നേ​തൃ​ത്വം കൊ​ടു​ക്കാ​ത്ത പ്ര​തി​ഷേ​ധം രാ​ജ്യ​ത്തു​ട​നീ​ളം പ​ട​രു​ന്നുണ്ട്

. പ്ര​ക്ഷോ​ഭം നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തി​ന്‍റെ സ​ന്പൂ​ർ​ണ നാ​ശ​മാ​യി​രി​ക്കും ഫ​ല​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മെ​ഹ്ദി പ​റ​ഞ്ഞി​രു​ന്നു. അതോടൊപ്പം പ്ര​തി​ഷേ​ധ​ക്കാ​ർക്ക് പിന്തുണയുമായി നി​ര​വ​ധി രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും രം​ഗ​ത്തെത്തിയിട്ടുണ്ട്. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തെ മാ​നി​ക്കാ​ൻ സു​ര​ക്ഷാ​സേ​ന ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബ​ഹ്റാം സ​ലേ നി​ർ​ദേ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button