KeralaLatest NewsNews

മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ : നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശം : നഷ്ടപരിഹാരം മാനദണ്ഡങ്ങള്‍ പാലിച്ച ഉടമകള്‍ക്ക് മാത്രം

കൊച്ചി: മരട് ഫ്‌ളാറ്റിലെ ഉടമകളുടെ നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശം. ഇതനുസരിച്ച് രടില്‍ പൊളിച്ചു നീക്കുന്ന ഫ്ലാറ്റുകളില്‍ രജിസ്ട്രേഷന്‍ നടത്തിയ ഉടമകള്‍ക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ബില്‍ഡര്‍മാര്‍ തന്നെ കൈവശം വച്ചിരിക്കുന്നതോ കരാര്‍ മാത്രമെഴുതി കൈമാറിയതോ ആയ അപ്പാര്‍ട്മെന്റുകള്‍ക്കു നഷ്ടപരിഹാരം നല്‍കില്ല.

നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള ഫ്ളാറ്റ് ഉടമകളുടെ പട്ടിക മരട് നഗരസഭ ഇന്ന് സംസ്ഥാന സര്‍ക്കാരിനു കൈമാറും. അന്തിമ നഷ്ടപരിഹാരം നിര്‍ണയിക്കാനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുമായി പരിസ്ഥിതി സെക്രട്ടറി ഉഷ ടൈറ്റസ് ചര്‍ച്ച നടത്തി. സമിതിയിലെ മറ്റു രണ്ട് അംഗങ്ങളെ മൂന്ന് ദിവസത്തിനുള്ളില്‍ നിയമിക്കും.

ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ ഉടമകള്‍ക്ക് ഒഴിപ്പിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഗരസഭ കൈമാറും. ചില ഫ്ലാറ്റ് ഉടമകളെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ഇവരുടെ സാധനങ്ങള്‍ റവന്യു വകുപ്പ് നീക്കം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button