Latest NewsNewsBusiness

സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണ വിലയിങ്ങനെ

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം വില കൂടിയിരുന്നു. പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് വർദ്ധിച്ചത്. വ്യാഴാഴ്ച ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച രണ്ടു തവണയായി പവന് 200 രൂപ കൂടിയിരുന്നു. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button