Latest NewsNewsIndia

ദുര്‍ഗാപൂജ കമ്മിറ്റി ആരംഭിച്ചത് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി, ഇപ്പോഴത്തെ രക്ഷാധികാരി മുസ്ലീം; ഇത് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം

വാരണാസി: മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി വാരണസിയിലെ ദുര്‍ഗ്ഗാ പൂജ കമ്മിറ്റി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി രൂപീകരിച്ച ദുര്‍ഗ്ഗാ പൂജ കമ്മിറ്റിയുടെ രക്ഷാധികാരിയായി മുസ്ലീം യുവാവ്. വാരണസിയില്‍ 45 വര്‍ഷം മുന്‍പ് ആരംഭിച്ച ദുര്‍ഗ്ഗാ പൂജാ കമ്മിറ്റിയാണ് ഈ വര്‍ഷവും വിപുലമായ ആഘോഷ പരിപാടികള്‍ക്ക് ഒരുങ്ങുന്നത്.

പരമശിവന്റെ നാട്ടില്‍ ശ്രീ ശ്രീ ദുര്‍ഗ പൂജ സമിതി എന്ന സംഘടന സാമുദായിക ഐക്യത്തിന്റെ ഉദാഹരണമായി മാറുകയാണ്. 194ലാണ് രോഹിത് ജോര്‍ജ്ജ് എന്ന ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി ഈ കമ്മിറ്റി രൂപീകരിക്കുന്നത്. ഇന്ന് വരുണ പുള്‍ പ്രദേശത്തെ താമസക്കാരനായ ഇക്രാം ഖാനാണ് ഇതിന്റെ രക്ഷാധികാരി. സമിതിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ശോഭനാഥ് വിശ്വകര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയക്.

അതേസമയം, ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വിവാദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ബാങ്ക് വിളികളുള്ള മതേതര ദുര്‍ഗാപൂജ പന്തലിനെതിരെ കൊല്‍ക്കത്തയില്‍ പ്രതിഷേധവുമായി വിഎച്ച്പികൊല്‍ക്കത്തയിലെ ബേലിയഘട്ടയിലുള്ള ദുര്‍ഗാ പൂജ പന്തലിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ദുര്‍ഗാപൂജ പന്തലില്‍ ബാങ്ക് വിളിയുടെ റെക്കോഡിംഗ് പ്ലേ ചെയ്തു എന്ന് ആരോപിച്ചാണ് പ്രതിഷേധം. അതേസമയം സമാധാനം തകര്‍ക്കാനായി ചിലര്‍ നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളും പ്രതിഷേധങ്ങളുമെന്ന് സംഘാടകര്‍ പറയുന്നു. ‘ആമ്ര ഏക്, ഏക നൊയേ’ (നമ്മള്‍ ഒരുമിച്ചാണ്, ഒറ്റയ്ക്കല്ല) എന്നതാണ് ഇത്തവണ ദുര്‍ഗാപൂജ ആഘോഷങ്ങളുടെ തീം എന്നാണ് സംഘാടകരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button