Latest NewsIndiaNews

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി•മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നാല് തവണ എം.എല്‍.എയുമായിരുന്ന പർലദ് സിംഗ് സാവ്‌നി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി മേധാവിയുമായ അരവിന്ദ് കെജരിവാളിന്റെ സാന്നിധ്യത്തിലാണ് സാവ്നി എ.എ.പിയില്‍ ചേര്‍ന്നത്.

ആം ആദ്മി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ തനിക്ക് മതിപ്പുണ്ടെന്നും താൻ എവിടെ പോയാലും പാർട്ടി ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ കേൾക്കുന്നുണ്ടെന്നും 68 കാരനായ സാവ്നി പറഞ്ഞു.

ഡല്‍ഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ അടുത്ത സഹായിയായിരുന്ന സാവ്‌നി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിച്ചതിനാലാണ് പാർട്ടിയിൽ ചേർന്നതെന്നും ഡല്‍ഹിയുടെ വികസനത്തിനായി പ്രവർത്തിക്കുമെന്നും പറഞ്ഞു.

സാവ്നി തന്റെ ടീമിനൊപ്പം ആം ആദ്മി പാർട്ടിയിൽ ചേർന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്ത് കൊണ്ട് കെജ്‌രിവാൾ പറഞ്ഞു.

1998 മുതൽ 2015 വരെ ചാന്ദ്‌നി ചൗക്ക് നിയമസഭാ മണ്ഡലത്തില്‍ നിന്ന് എം‌.എൽ‌.എ ആയിരുന്നു സാവ്‌നി. 2015 ൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അല്‍ക്ക ലാംബ അദ്ദേഹത്തെ പരാജയപ്പെടുത്തി.

അല്‍ക്ക അടുത്തിടെ എ.എ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button