KeralaLatest NewsIndia

മോദിക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരേ കേസ്സെടുത്താല്‍ ഇന്ത്യയിലെ ജയിലുകള്‍ പോരാതെവരുമെന്ന് കെ.സി. വേണുഗോപാല്‍, കേസുകൊടുത്തത് കോൺഗ്രസ്സ് പ്രവർത്തകനെന്ന് സോഷ്യൽമീഡിയ

എന്നാൽ സാംസ്‌കാരിക നായകർക്കെതിരെ കേസ് കൊടുത്ത അഭിഭാഷകൻ കോൺഗ്രസ് പ്രവർത്തകൻ ആണെന്നാണ് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ വ്യക്തമാക്കിയിരിക്കുന്നത്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന നെറികേടുകളന്യായീകരിച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് എ. ഐ. സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഹിറ്റ്ലറേയും മുസ്സോളനിയേയും രേഖപ്പെടുത്തിയ പോലെ ഏകാധിപത്യത്തിലൂടെ രാജ്യത്തെ മുന്നോട്ടു നയിച്ച ഭരണകര്‍ത്താവെന്നനിലയിലാകും മോദിയേയും ചരിത്രം രേഖപ്പെടുത്തുകയെന്നും വേണുഗോപാല്‍ പറഞ്ഞു’ .

പാരിപ്പള്ളിയിലെ കുഞ്ഞിന്‍റെ മരണം അടിച്ചത് മൂലമല്ല , കാരണം ഞെട്ടിക്കുന്നത് , അമ്മയ്‌ക്കെതിരെ കേസ്

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാല കൃഷ്ണനടക്കം രാജ്യത്തെ പ്രമുഖരായ 50 സാംസ്ക്കാരിക – സാഹിത്യ പ്രമുഖര്‍ ക്കെതിരേ രാജ്യദ്രാഹക്കുറ്റത്തിന് കേസ്സെടുത്ത നടപടിക്കെതിരേ സംസ്ക്കാര സാഹിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം.എന്‍.കാരശ്ശേരിക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം

എന്നാൽ സാംസ്‌കാരിക നായകർക്കെതിരെ കേസ് കൊടുത്ത അഭിഭാഷകൻ കോൺഗ്രസ് പ്രവർത്തകൻ ആണെന്നാണ് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ വ്യക്തമാക്കിയിരിക്കുന്നത് .ജനതാദളിലും പ്രവർത്തിച്ചിരുന്നതായി പ്രൊഫൈലിൽ വ്യക്തമാക്കുന്നു. സുധീര് കുമാർ ഓജ എന്ന ഈ അഭിഭാഷകൻ പ്രശസ്തരായ പലരുടെ പേരിലും നേരത്തെ കേസ് കൊടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button