KeralaLatest NewsNews

മലയാളി ഐ ഫോണ്‍ 11 വാങ്ങിയത് ഒരു ലക്ഷം ഒരു രൂപ തുട്ടുകള്‍ കൊടുത്ത്; വീഡിയോ

തിരുവനന്തപുരം: ഡിജിറ്റല്‍ രംഗത്ത് എന്നും മുന്നിലാണ് ആപ്പിള്‍. പുതിയ പ്രോഡക്ട് ആയ ഐ ഫോണ്‍ 11 വന്‍ നേട്ടമാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ധാരാളം പേരാണ് വലിയ തുക മുടക്കി ഈ ഫോണ്‍ വാങ്ങിയത്. എന്നാല്‍ ഒരു മലയാളി ഈ ഫോണ്‍ സ്വന്തമാക്കിയത് അല്പം വ്യത്യസ്തമായാണ്. കാരണം ഒരു രൂപയുടെ ഒരു ലക്ഷം നാണയങ്ങള്‍ കൊടുത്താണ് വ്‌ലോഗര്‍ കൂടിയായ മലയാളി കാര്‍ത്തിക് സൂര്യ ആപ്പിളിന്റെ ഈ പുതിയ ഫോണ്‍ സ്വന്തമാക്കിയത്.

മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ഫോണിന്റെ ലോഞ്ചില്‍ കാര്‍ത്തിക് എത്തിയത് എല്ലാവരെയും അതിശയിപ്പിച്ചു. ഒരു രൂപ തുട്ടുകള്‍ ചാക്കുകളിലാക്കിയാണ് അദ്ദേഹം ഫോണ്‍ വാങ്ങാനായി എത്തിയത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഐ ഫോണിന്റെ ഈ പ്രോഡക്റ്റ് സ്വന്തമാക്കാന്‍ കാര്‍ത്തിക്കിന് ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പാണ് വേണ്ടി വന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നിന്ന് ഒരു രൂപയുടെ നാണയങ്ങള്‍ ശേഖരിക്കുന്ന വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button