Latest NewsNewsTechnology

ഐഫോൺ ഓർഡർ ചെയ്ത വിദ്യാർത്ഥിനിക്ക് ലഭിച്ചത് സോപ്പ്, ഫ്ലിപ്കാർട്ടിനെതിരെ നടപടി സ്വീകരിച്ച് കോടതി

ഫ്ലിപ്കാർട്ട് വഴി 48,999 രൂപയ്ക്കാണ് ഹർഷ എന്ന വിദ്യാർത്ഥിനി ഐഫോണ്‍ 11 ഓർഡർ ചെയ്തത്

ഓൺലൈൻ വഴി സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരാണ് മിക്ക ആളുകളും. ഓൺലൈൻ മുഖാന്തരം പർച്ചേസ് ചെയ്യുന്നതിനനുസൃതമായി തട്ടിപ്പുകളുടെ എണ്ണവും വ്യാപകമായിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിൽ വീഴുന്ന ഉപഭോക്താക്കൾക്ക് പലപ്പോഴും ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾക്ക് പകരം കല്ല്, സോപ്പ് തുടങ്ങിയവയാണ് ലഭിക്കാറുളളത്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. വില കൂടിയ ഐഫോൺ ഓർഡർ ചെയ്ത വിദ്യാർത്ഥിനിക്ക് സോപ്പാണ് ലഭിച്ചത്.

ഫ്ലിപ്കാർട്ട് വഴി 48,999 രൂപയ്ക്കാണ് ഹർഷ എന്ന വിദ്യാർത്ഥിനി ഐഫോണ്‍ 11 ഓർഡർ ചെയ്തത്. എന്നാൽ, ഉൽപ്പന്നം ഹർഷയുടെ കൈകളിൽ എത്തിയപ്പോൾ നർമ്മ ഡിറ്റർജന്റ് സോപ്പും, കോംപാക്ട് കീ പാഡ് ഫോണുമാണ് ലഭിച്ചത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥിനി ഫ്ലിപ്കാർട്ടിൽ പരാതി രജിസ്റ്റർ ചെയ്തെങ്കിലും, നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് വിദ്യാർത്ഥിനി ഫ്ലിപ്കാർട്ടിന്റെ മാനേജിംഗ് ഡയറക്ടർക്കെതിരെയും, തേഡ് പാർട്ടി വിൽപ്പനക്കാരായ സാനി റീട്ടെയിൽ മാനേജർക്കുമെതിരെയും നിയമ നടപടിക്ക് ഒരുങ്ങിയത്.

Also Read: ‘ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം, പൊലിഞ്ഞത് ഒരു പാവത്തിന്റെ ജീവനാണെന്നു മാത്രം’: വൈറൽ കുറിപ്പ്

കോടതിയിൽ ഫ്ലിപ്കാർട്ട് ന്യായീകരണങ്ങൾ നടത്തിയെങ്കിലും, അവ കോടതി തള്ളുകയായിരുന്നു. കൂടാതെ, പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ഐഫോൺ 11- ന്റെ 48,999 രൂപ തിരികെ നൽകാനാണ് ഉത്തരവിട്ടത്. കൂടാതെ, സേവനത്തിലെ പോരായ്മയ്ക്ക് 10,000 രൂപയും, ഉപഭോക്താവ് നേരിട്ട മാനസിക പീഡനത്തിനും കോടതി ചെലവുകൾക്കുമായി 15,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ഇതോടെ, 73,999 രൂപയാണ് പരാതിക്കാരിക്ക് കമ്പനി നൽകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button