NewsBusiness

സ്വർണ്ണ വില : ഇന്നത്തെ നിരക്കിതാണ്

കൊച്ചി : സംസ്ഥാനത്തു ഇന്നും മാറ്റമില്ലാതെ സ്വർണ്ണ വിപണി. പവന് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസവും ഇതേ വിലയിൽ തന്നെ ആയിരുന്നു വ്യാപാരം. വെള്ളിയാഴ്ച്ച പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് വർദ്ധിച്ചത്. വ്യാഴാഴ്ച ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച രണ്ടു തവണയായി പവന് 200 രൂപ വർദ്ധിച്ചത്. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് കൂടിയത്‌. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു വില. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close