Latest NewsNewsInternational

കാലുകൊണ്ട് ശ്രദ്ധ തിരിച്ച് മൂര്‍ഖനെ പിടികൂടി; സൈനികന് സോഷ്യല്‍മീഡിയയുടെ കൈയടി

പട്ടാളക്കാര്‍ പലതരം സാഹസികതകള്‍ ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ വെറും കൈകള്‍ കൊണ്ട് മൂര്‍ഖന്‍ പാമ്പുമായി ഇടപഴകുന്ന പട്ടാളകാരന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മലേഷ്യയിലെ പട്ടാളക്കാരനാണ് നഗ്‌ന കൈകള്‍ ഉപയോഗിച്ചു മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നത്. മൂര്‍ഖന്‍ പാമ്പിന്റെ മുന്നില്‍ നിന്ന് ഭയമില്ലാതെ നഗ്‌നമായ കൈകള്‍ കൊണ്ട് പാമ്പിന്റെ തലയില്‍ കൈകള്‍ വെക്കുന്നതാണ് വീഡിയോ. കാലുകള്‍ ഉപയോഗിച്ച് ആദ്യം പാമ്പിന്റെ ശ്രദ്ധ ആകര്ഷിച്ചതിനു ശേഷമാണു പട്ടാളക്കരന്‍ സാഹസികത ചെയ്യുന്നത്. ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ചും പ്രേക്ഷകര്‍ കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു പട്ടാളക്കാരന്‍ ഇത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അവര്‍ പറയുന്നു.

https://youtu.be/9wIFDT7CUH8

shortlink

Related Articles

Post Your Comments

Related Articles


Back to top button