KeralaLatest NewsNews

കൂടത്തായി കൊലപാതക പരമ്പര : ഷാജുവിനെതിരെ നിർണായക മൊഴിയുമായി ജോളി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെ നിർണായക മൊഴിയുമായി കേസിലെ മുഖ്യപ്രതി ജോളി. ആദ്യ ഭാര്യ സിലിയെയും കുഞ്ഞിനേയും കൊന്നത് ഷാജുവിന് അറിയാമായിരുന്നു. താൻ തന്നെയാണ് വിവരം ഷാജുവിനെ അറിയിച്ചത്. അവൾ മരിക്കേണ്ടവൾ തന്നെ ആയിരുന്നു. അതിൽ ദുഃഖമില്ലെന്നും, ആരും അറിയരുതെന്നും ഷാജു പറഞ്ഞതായും ജോളി മൊഴി നൽകി.

മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷാ​ജു​വി​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രുത്തുകയും ഷാ​ജു​വി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തു​ക​യും ചെയ്തിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം ഷാ​ജു​വി​നെ ഏ​റെ നേ​രം ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button