Latest NewsIndiaNews

കാമുകിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി: മൃതദേഹം തിരിച്ചറിയപ്പെടാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിച്ചു

തിരുപ്പൂര്‍•തിരുപ്പൂര്‍ കൂടല്‍ നഗറിലെ കോട്ടാപുലിപാളയം റോഡിൽ നിന്ന് ഒരു സ്ത്രീയുടെ തിരിച്ചറിയപ്പെടാത മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷം കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അലംഗിയത്തിനടുത്തുള്ള രഞ്ജിതപുരത്തെ ആർ ചിന്നപ്പൻ എന്ന 45 കാരനെയാണ് ധരപുരം പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 29 നാണ് കൂടൽ നഗറിൽ എല്ലപ്പാനൈക്കൻവാലസുവിലെ ആർ മഹാലക്ഷ്മിയെ (43) കൊലപ്പെടുത്തിയത്. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിച്ചതായി പോലീസ് പറഞ്ഞു.

മഹാലക്ഷ്മി നേരത്തെ രാമസാമി എന്നയാളുമായി വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. നിർമാണത്തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് മഹാലക്ഷ്മി ചിന്നപ്പനെ പരിച്ചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വളര്‍ന്നു. ഇത് ഭര്‍ത്താവും മഹാലക്ഷ്മിയും തമ്മില്‍ വഴക്കിനിടയാക്കി. തുടർന്ന് അമ്മയുടെ വീട്ടിൽ താമസിക്കാൻ തുടങ്ങിയ മഹാലക്ഷ്മി പൊള്ളാച്ചി റോഡിലെ ഒരു സൂപ്പർ മാർക്കറ്റ് ഷോപ്പിൽ ജോലിക്ക്ചേർന്നു. ചിന്നപ്പനെ ഒഴിവാക്കാൻ അവൾ പരമാവധി ശ്രമിച്ചുവെങ്കിലും അയാള്‍ അവളെ ഉപദ്രവിക്കുന്നത് തുടർന്നതായി ഒരു പോലീസുകാരന്‍ പറഞ്ഞു.

സെപ്റ്റംബർ 28 ന് ചിന്നപ്പൻ കട സന്ദർശിച്ച് അനുനയത്തില്‍ മഹാലക്ഷ്മിയെ കൂടല്‍ നഗറിലെത്തിച്ച് ബലാത്സംഗം ചെയ്തു. തുടര്‍ന്ന് ഇവരും തമ്മില്‍ വഴക്കിടുകയും ഒടുവില്‍ ചിന്നപ്പൻ അവളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തിരിച്ചറിയപ്പെടാതിരിക്കാന്‍ അയാള്‍ മഹാലക്ഷ്മിയുടെ മുഖത്ത് ആസിഡ്

കോടതിയില്‍ ഹാജരാക്കിയ ചിന്നപ്പനെ റിമാൻഡ് ചെയ്ത് കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button