Latest NewsNewsIndia

തറ തുടയ്ക്കാത്തതിന് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം

തറ തുടച്ചില്ലെന്ന് കുറ്റപ്പെടുത്തി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലാണ് സംഭവം. പത്രംഗ ഗ്രാമത്തിലെ ഗണൗലി പ്രൈമറി സ്‌കൂളിലെ ദീപക്കിനാണ് ക്രൂര മര്‍ദനമേറ്റത്. ദീപക്കിനെ അധ്യാപകന്‍ തറ തുടയ്ക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുചീകരണം അത്ര നന്നായി നടക്കാത്തപ്പോള്‍ കുപിതനായ അധ്യാപകന്‍ മര്‍ദ്ദിക്കുകയുമായിരുന്നു.

മര്‍ദനത്തിന് ശേഷവും അധ്യാപകന്‍ അടങ്ങിയില്ല, വിദ്യാര്‍ത്ഥിയെ ബെഞ്ചിലേക്ക് തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ കുട്ടിയുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ദീപക്കിന്റെ മാതാപിതാക്കള്‍ പത്രംഗ പൊലീസില്‍ പരാതി നല്‍കി. അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പരാതി അന്വേഷിക്കാന്‍ തങ്ങള്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഒളിവില്‍ കഴിയുന്ന പ്രതിയെ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, ക്ലാസ് മുറിക്കുള്ളില്‍ പുകവലിക്കുന്ന അധ്യാപകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് മഹ്മൂദാബാദിലെ ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button