KeralaLatest NewsNews

ഇടത് പക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ നിന്നാണ് തീവ്രവാദ റിക്രൂട്ടിംഗ് പ്രധാനമായും നടക്കുന്നതെന്ന് ജെ നന്ദകുമാർ

പാലക്കാട്: ഇടത് പക്ഷത്തിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ നിന്നാണ് തീവ്രവാദ റിക്രൂട്ടിംഗ് പ്രധാനമായും നടക്കുന്നതെന്ന് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജക് ജെ നന്ദകുമാർ. പാലക്കാട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി മഹോത്സവ പൊതുപരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആർട്ടിക്കിൾ 370 പിൻവലിച്ചപ്പോൾ മലപ്പുറത്തും, റാവൽപിണ്ടിയിലും മാത്രമാണ് പ്രതിഷേധങ്ങൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്, കോങ്ങാട്, കഞ്ചിക്കോട് പറളി തുടങ്ങി നാല് ഭാഗങ്ങളിലായാണ് പാലക്കാട് സംഘ ജില്ലയിലെ വിജയദശമി മഹോത്സവം നടന്നത്. നഗരത്തിൽ താരേക്കാട് നിന്നും ആരംഭിച്ച പഥ സഞ്ചലനം കോട്ട മൈതാനത്ത് സമാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button