UAELatest NewsNewsGulf

അയല്‍വാസികളെ ശല്യം ചെയ്ത യുവാവിന് ജയില്‍ ശിക്ഷ; ചെയ്ത കുറ്റം ഇതാണ്

ദുബായ്: ഉച്ചത്തില്‍ പാട്ട് വെച്ച് അയല്‍വാസികളെ ശല്യപ്പെടുത്തിയതിനും ശാസിക്കാന്‍ വന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും യുവാവിന് മൂന്ന് മാസം തടവ് ശിക്ഷ.

ജൂണ്‍ 22 നാണ് 41 കാരനായ ബ്രിട്ടീഷ് സ്വദേശി അയല്‍വാസികളെ ശല്യപ്പെടുത്തുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തത്. സെയില്‍സ് മാനേജരായിരുന്ന ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാളുടെ ഫ്‌ളാറ്റില്‍ നിന്നുമുള്ള ഉച്ചത്തിലുള്ള സംഗീതം ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ അയല്‍വാസികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ബുര്‍ ദുബായ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആക്രമണം, പൊതു സ്വത്ത് നശിപ്പിക്കല്‍, ശല്യമുണ്ടാക്കല്‍, പെര്‍മിറ്റ് ഇല്ലാതെ മദ്യപിക്കല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഒരു പോലീസുകാരന്റെ യൂണിഫോമിന് കേടുപാടുകള്‍ വരുത്തിയതിന് 250 ദിര്‍ഹം പിഴയും അനധികൃതമായി മദ്യം കഴിച്ചതിന് 2,000 ദിര്‍ഹവും നല്‍കാന്‍ കോടതി ഉത്തരവിട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനാണ് തീരുമാനം.

ബിസിനസ് ബേയിലെ ഒരു താമസസ്ഥലത്തുനിന്നും ആള്‍ക്കാര്‍ വിളിച്ചതിനെ തുടര്‍ന്നാണ് പോയതെന്നും കഴിഞ്ഞ ആറുമാസമായി മുകളിലത്തെ നിലയിലുള്ള ഒരു താമസക്കാരന്‍ ശല്യം ചെയ്യുന്നുവെന്ന് അവര്‍ പരാതിപ്പെട്ടിരുന്നതായും ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

തുടര്‍ന്ന് ഞങ്ങള്‍ സെക്യൂരിറ്റി ഗാര്‍ഡിനൊപ്പം മുകളിലേക്ക് പോയി. പ്രതിയുടെ ഫ്‌ലാറ്റില്‍ നിന്ന് ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കാമായിരുന്നു. അദ്ദേഹം വാതില്‍ തുറന്നപ്പോള്‍ ഷര്‍ട്ട് ധരിച്ചിരുന്നില്ല. തുടര്‍ന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ഒരു ഷര്‍ട്ട് ധരിക്കാനും ഐഡി കൊണ്ടുവരാനും ഞങ്ങളോടൊപ്പം വരാനും ആവശ്യപ്പെട്ടു -പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണത്തിനിടെ പോലീസുകാരന്‍ പറഞ്ഞു.പ്രതിയെ കെട്ടിടത്തില്‍ നിന്നും ഇറക്കിക്കൊണ്ടു വരുമ്പോള്‍ അയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് അയാള്‍ സഹപ്രവര്‍ത്തകന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും യൂണിഫോം നശിപ്പിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അയാള്‍ തന്നെ തള്ളി താഴെയിട്ടെന്നും ഒടുവില്‍ അയാളെ പിടികൂടി പട്രോളിംഗ് കാറിനുള്ളില്‍ കൊണ്ടുവരികയായിരുന്നെന്നും പോലീസുകാരന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button