KeralaLatest NewsIndia

തഹസീൽദാർ ജയശ്രീക്ക് വേണ്ടിയെന്ന് പറഞ്ഞാണ് ജോളി സയനൈഡ് ആവശ്യപ്പെട്ടത്; ജയശ്രീയും സയനൈഡ് ആവശ്യപ്പെട്ടുവെന്ന് മാത്യു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളി സയനൈഡ് ആവശ്യപ്പെട്ടത് തഹസീല്‍ദാര്‍ ജയശ്രീക്ക് വേണ്ടിയെന്ന് പിടിയിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു. കഴിഞ്ഞ ദിവസമാണ് മാത്യു പൊലീസിനോട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്.ഒരിക്കല്‍ മാത്രമാണ് സയനൈഡ് എത്തിച്ചുനല്‍കിയതെന്നും എത്ര അളവില്‍ നല്‍കിയെന്ന് ഓര്‍മ്മയില്ലെന്നും മാത്യു ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രജികുമാര്‍ ആണ് സയനൈഡ് എത്തിച്ചുനല്‍കിയതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നായിരുന്നു ജോളി തന്നോട് തന്നോട് പറഞ്ഞത്.

സയനൈഡ് വാങ്ങിതരണമെന്ന് ജയശ്രീയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോളിയുടെ വീട്ടില്‍ വച്ച്‌ ചില തവണ കണ്ടിട്ടുണ്ടെന്ന് അല്ലാതെ ജയശ്രീയെ വലിയ പരിചയമില്ലായിരുന്നു. സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാറിന്‍റെ അടുത്ത് നിന്നാണ് ജോളിക്ക് സയനൈഡ് വാങ്ങിനല്‍കിയതെന്നും മാത്യു പറഞ്ഞിട്ടുണ്ട്. ഇതോടെ കൂടത്തായി കൊലപാതക പരമ്പരകളില്‍ അന്വേഷണം കൂടുതല്‍ വ്യക്തികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തിന് മുമ്പ് തന്നെയാണ് സയനൈഡ് വാങ്ങിനല്‍കിയതെന്നാണ് മാത്യു പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ജയിലില്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നു

ഈ സയനൈഡ് തന്നെയാണ് റോയിയുടെ മരണത്തിന് കാരണമായതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മാത്യുവിന്‍റെ നിര്‍ണ്ണായക മൊഴിയില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തിയേക്കും. ജയശ്രീക്ക് എന്തിനായിരുന്നു സയനൈഡ് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് വരും ദിവസങ്ങളില്‍ അന്വേഷിക്കും.സംഭവം നടക്കുമ്പോള്‍ താന്‍ ഡെപ്യുട്ടേഷനില്‍ തിരുവനന്തപുരത്തായിരുന്നു ജോലി ചെയ്തിരുന്നതെന്നാണ് ജയശ്രീ മൊഴി നല്‍കിയതെങ്കിലും വ്യാജ വില്‍പ്പത്രത്തില്‍ അവര്‍ക്ക് പങ്കുണ്ടെന്നാണ് ജോളിയുടെ നാട്ടുകാരും സുഹൃത്തുമായ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

സ്വര്‍ണക്കടയിലെ ജീവനക്കാരനായ താമരശേരി തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പൊയിലിങ്ങല്‍ പ്രജികുമാറില്‍ നിന്നാണ് മാത്യൂ സയനൈഡ് വാങ്ങി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ മാത്യുവും പ്രജികുമാറും റിമാന്‍ഡിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button