KeralaLatest NewsIndia

കൂടത്തായി കൊലപാതക പരമ്പര ജോളിയുടെ ഫോണ്‍വിളികള്‍ അന്വേഷിക്കുന്നു ; ഫോണ്‍ ലിസ്റ്റില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കളും

ജോളി ഏറ്റവും കൂടുതല്‍ വിളിച്ചിരിക്കുന്നത് ബിഎസ്‌എന്‍എല്‍ ജീവനക്കാരനെയാണ്.

കോഴിക്കോട്: കൂടത്തായി കൊലപാതകര പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ജോളിയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് ഇന്ന് നടക്കുക. ജോളി നടത്തിയ ഫോണ്‍ വിളികളില്‍ ഒരു ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ തഹസീല്‍ദാര്‍ എന്നിവരുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.ഒരു വര്‍ഷം വരെയുള്ള ഫോണ്‍ രേഖകളാണ് പരിശോധിക്കുന്നത്. ആരോടൊക്കെ ജോളി എത്ര തവണ, എത്രസമയം സംസാരിച്ചു എന്ന കാര്യമാണ് പരിശോധിക്കുന്നത്.

ആരോപിതരായ നേതാക്കളെയും ജോളി വളിച്ചിട്ടുണ്ട്. ലീഗ് നേതാവിനെയും കോണ്‍ഗ്രസ് നേതാവിനെയും വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവിനെ രണ്ടു തവണ വിളിച്ചു. തഹസീല്‍ദാരെ പല തവണ വിളിച്ചിട്ടുണ്ട്. എന്തിനായിരുന്നു എന്നാണ് അന്വേഷണം.ഫോണ്‍ലിസ്റ്റില്‍ പെട്ടിട്ടുള്ളവരോടെല്ലാം അന്വേഷണസംഘം വളരെ വിശദമായി സംസാരിച്ചിട്ടുണ്ട്. ഫോണ്‍രേഖകളില്‍ ജോളി ഏറ്റവും കൂടുതല്‍ വിളിച്ചിരിക്കുന്നത് ബിഎസ്‌എന്‍എല്‍ ജീവനക്കാരനെയാണ്. ഇയാളെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്‍ദേശിച്ചിട്ടുണ്ട്. കൂടത്തായി വിട്ടു പോകരുതെന്നും പറഞ്ഞിട്ടുണ്ട്.

17 വര്‍ഷം ജോളി അധ്യാപികയായി നടിച്ചു പോയത് എങ്ങോട്ട്: ഉത്തരം തേടി പോലീസ്

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ചോദ്യം ചെയ്‌തേക്കും. ഇവരെ നേരില്‍ കണ്ട് നേരത്തേ മൊഴിയെടുത്തിരുന്നു. ഇതിനൊപ്പം സിലിയുടെയും കുഞ്ഞിന്റെയും മരണസമയത്ത് അവിടെ ഉണ്ടായിരുന്ന അകന്ന ബന്ധുവിനെയും ചോദ്യം ചെയ്യും. സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനുള്ള നീക്കം ഇയാള്‍ എതിര്‍ത്തിരുന്നു. എന്തിനാണ് അങ്ങിനെ ചെയ്തതെന്നുള്ള വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടാകും. ജോളിയുമായി ഇയാള്‍ക്ക് ഏതു തരത്തിലുള്ള സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല.

സിലിയുടെ കൊലപാതകത്തില്‍ ആരൊക്കെ പങ്കളികളായെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഷാജുവിനോടും പിതാവിനോടും ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ തേടും. നേരത്തേ ഷാജുവിനും പിതാവ് സക്കറിയയ്ക്കും എതിരേ ജോളി പോലീസിന് മൊഴി നല്‍കിയിരുന്നു. അതേ സമയം വ്യാജരേഖ ഉണ്ടാക്കിയതില്‍ ഇവര്‍ക്ക് പങ്കില്ലെന്നും അക്കാര്യം ചെയ്തത് ജോളിയുടെ സ്വാധീനത്താലാണെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയ കാലം മുതല്‍ അറസ്റ്റിലാകുന്നത് വരെ ജോളിയുടെ ഫോണ്‍ ആക്ടീവായിരുന്നു എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ടെലിഫോണില്‍ ജോലി ചെയ്യുന്ന കൂടത്തായിക്കാരനാണ് ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button