Latest NewsUAENews

പതിനാലുകാരന് പീഡനം; യുവാവ് പൊലീസ് പിടിയിൽ

ദുബായ്: 14 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 23 കാരൻ ദുബായിൽ അറസ്റ്റിലായി. വാട്ടർ തീം പാർക്കിലാണ് സംഭവം നടന്നത്. ജൂലൈ 26 ന് വാട്ടർ തീം പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി മോശമായ രീതിയിൽ സ്പർശിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

വാട്ടർ തീം പാർക്കിൽ കുട്ടിയും, കുട്ടിയുടെ ബന്ധുക്കളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രതി ഇവരെ പിന്തുടർന്നു. അതിനു ശേഷമാണ് കുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചത്. തുടർന്ന് കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

അതേസമയം, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിനിടെ, താൻ ആൺകുട്ടിയെ അബദ്ധത്തിൽ സ്പർശിച്ചതാണെന്ന് പ്രതി അവകാശപ്പെട്ടു. കേസ് ഒക്ടോബർ 22 ന് വിധി പറയാനായി മാറ്റിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button