Latest NewsNewsIndia

സിനിമയ്ക്ക് പുറത്തും തലൈവര്‍; ആദ്യം നായകനായ സിനിമയുടെ നിര്‍മാതാവിനോട് വാക്കുപാലിച്ച് രജനി

സിനിമയില്‍ എന്നും സൂപ്പര്‍സ്റ്റാറാണ് രജനികാന്ത്. ജീവിതത്തിലും. പറഞ്ഞാല്‍ വാക്കുപാലിക്കുന്നവനാണ് താനെന്നു ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് രജനികാന്ത്. സൂപ്പര്‍ താരം ആദ്യം നായകനായി അഭിനയിച്ച 1978 ല്‍ പുറത്തിറങ്ങിയ ഭൈരവി എന്ന സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ കലൈജ്ഞാനത്തിന് ഒരുകോടി രൂപയുടെ വീട് വെച്ച് നല്‍കിയിരിക്കുകയാണ്. വിരുകംബാകാത്ത് മൂന്ന് കിടപ്പുമുറിയും അടുക്കളയും ഹാളും അടങ്ങിയ വീടാണ് താരം നല്‍കിയത്. 1320 സ്‌ക്വയര്‍ഫീറ്റാണ് വീടിന്റെ വിസ്തീര്‍ണം.

കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് കലൈജ്ഞാനത്തിന്റെ പിറന്നാളായിരുരുന്നു. സിനിമയില്‍ അമ്പതു വര്‍ഷം പിന്നിട്ട അദ്ദേഹത്തെ സിനിമാലോകം ആദരിക്കുകയും രജനി പരിപാടിയില്‍ പങ്കെടുത്ത് വീട് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ആ വാഗ്ദാനമാണ് താരം ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്. സ്വന്തമായി വീടില്ലാതെ വാടക വീടുകളിലാണ് സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ കലൈഞ്ജാനം കഴിഞ്ഞിരുന്നത്. ഈയടുത്താണ് അദ്ദേഹത്തിന്റെ ദുരിതം രജനികാന്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

‘വാടകവീട്ടിലാണ് അദ്ദേഹം താമസിക്കുന്നതന്ന് ഈയടുത്താണ് അറിയാന്‍ കഴിഞ്ഞത്. അത് സങ്കടകരമായ അവസ്ഥയാണ്. മന്ത്രി കടമ്ബൂര്‍ രാജു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വീട് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്റെ നന്ദി. പക്ഷേ ഞാന്‍ ഈ അവസരം സര്‍ക്കാരിന് നല്‍കില്ല. കലൈഞ്ജാനത്തിന്റെ അവസാന ശ്വാസം അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുന്നത് എന്റെ വീട്ടില്‍ നിന്നാകണം. പ്രിയപ്പെട്ട ഭാരതിരാജ സാര്‍, അദ്ദേഹത്തിന് പറ്റുന്ന വീട് അന്വേഷിക്കൂ..അദ്ദേഹത്തിന്റെ ഇനിയുള്ള നാളുകള്‍ എന്റെ വീട്ടിലാകണം. ദൈവാനുഗഹം കൊണ്ട് ശിവകുമാര്‍ വഴിയാണ് ഈ വാര്‍ത്ത എന്റെ അടുത്ത് എത്തുന്നത്. അദ്ദേഹത്തിന് നന്ദി’. അന്ന് വേദിയില്‍ രജനികാന്ത് പറഞ്ഞതിങ്ങനെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button