Latest NewsNews

വിവാഹിതയായ സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; വധശിക്ഷ വിധിച്ച് കോടതി

ദുബായ്: യുഎഇയിൽ വിവാഹിതയായ സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വധ ശിക്ഷ വിധിച്ചു. യുഎഇയിലെ അപ്പാർട്ട്മെന്റിൽ വെച്ചാണ് സമീപത്തെ വർക്ക് ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരനും, ക്ളീനറും ചേർന്ന് സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയത്.

വധശിക്ഷ വിധിച്ച കീഴ്‌ക്കോടതികളുടെ വിധി അബുദാബിയിലെ ഫെഡറൽ സുപ്രീം കോടതി ശരിവെച്ചു. ആക്രമണത്തിന് നാല് ദിവസം മുമ്പ് ഒരേ കെട്ടിടത്തിൽ താമസിക്കുന്ന വിവാഹിതയായ സ്ത്രീയുടെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കടക്കാൻ പദ്ധതിയിട്ടിരുന്നതായി പുരുഷന്മാർ അധികൃതരോട് പറഞ്ഞു.

കേസിലെ ആദ്യത്തെ പ്രതി സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയുടെ അപ്പാർട്ട്മെന്റിന്റെ വാതിലിൽ മുട്ടി. സ്ത്രീ വാതിൽ തുറന്നപ്പോൾ അയാൾ അവളെ തള്ളിയിട്ട് ബലപ്രയോഗത്തിലൂടെ അപ്പാർട്ട്മെന്റിൽ പ്രവേശിച്ചു. കിടപ്പുമുറിയിലേക്ക് സ്ത്രീയെ വലിച്ചിഴച്ചു. അതിനുശേഷം നിലത്തിട്ട് ക്രൂരമായി ബലാത്സംഗം ചെയ്‌തു. സ്ത്രീ അലറിവിളിക്കാൻ ശ്രമിച്ചപ്പോൾ പുരുഷന്മാർ ഒരു തുണികൊണ്ട് അവളുടെ വായിൽ തിരുകി. ശേഷം മറ്റൊരു തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഇര ഭർത്താവിനെ അറിയിക്കുമെന്ന് ഭയന്നാണ് യുവതിയെ കൊന്നതെന്ന് പുരുഷന്മാർ പറഞ്ഞു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂട്ടർമാർ ചുമത്തിയിരുന്നത്.

shortlink

Post Your Comments


Back to top button