KeralaLatest NewsIndia

കഞ്ചാവ് ലഹരിയിൽ ആർഎസ്എസ് പഥസഞ്ചലനത്തിലേക്ക് ബൈക്ക് ഇടിച്ചു കയറ്റിയ യുവാവിനെ അറസ്റ്റ് ചെയ്തു

കോട്ടയം ∙ കഞ്ചാവ് ലഹരിയിൽ ആർഎസ്എസ് പഥസഞ്ചലനത്തിലേക്ക് ബൈക്ക് ഇടിച്ചു കയറ്റിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. ബൈക്കോടിച്ച മള്ളൂശേരി പാറയിൽ ലിബിൻ ജോണിനെയാണ് (25) വെസ്റ്റ് പൊലീസ് പിടികൂടിയത്.ഇന്നലെ വൈകിട്ട് മൂന്നോടെ കുടമാളൂർ ഭാഗത്തു നിന്നു കുമ്മനം ഭാഗത്തേക്കു നീങ്ങിയ പഥസഞ്ചലനം കുടയംപടി – തിരുവാറ്റ റോഡിനു സമീപം എത്തിയപ്പോഴാണ് സംഭവം.

സിലിക്ക് ഒരുമിച്ച് അന്ത്യ ചുംബനം നല്‍കിയതിനെ കുറിച്ച് പ്രതികരണവുമായി ഷാജു

മറിയപ്പള്ളി കാവിൽപറമ്പിൽ എസ്.ജയ (40), മകൻ ഋഷികേശ് (10) എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു.ഋഷികേശിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.ബൈക്കോടിച്ച സമയം ലിബിൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കിൽ നിന്ന് 500 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button