NattuvarthaLatest NewsKeralaNews

ആലപ്പുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ. ആലപ്പുഴ ഹരിപ്പാടിന് സമീപം നങ്ങ്യാർകുളങ്ങരയിൽ രൂപേഷ് (38) ആണ് മരിച്ചത്. വീടിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടുമുറ്റത്തു കാറിനുള്ളില്‍ മരിച്ച നിലയിൽ രൂപേഷിനെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഇന്നലെ വീട്ടിൽ എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button