Latest NewsNewsIndia

ഐ.എൻ.എക്സ് മീഡിയ അഴിമതി കേസ്: അച്ഛനു പിന്നാലെ മകനും കുടുങ്ങിയേക്കും; എൻഫോഴ്സ്മെന്റ് കാർത്തി ചിദംബരത്തെ ചോദ്യം ചെയ്യുന്നു

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്‌ച്ച ഹാജരാവാൻ എൻഫോഴ്സ്മെന്റ് നിർദ്ദേശിച്ചിരുന്നു. ചിദംബരം ധനമന്ത്രിയായിരുന്ന സമയത്ത് ഉണ്ടായ കേസിൽ കാർത്തി ചിദംബരത്തിനും പങ്കുണ്ടെന്നാണ് ആരോപണം. എന്നാൽ കാർത്തി ഈ ആരോപണം നേരത്തെ തള്ളിയിരുന്നു.

എന്നാൽ ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ദസറ ആഘോഷത്തിന് താൻ ഇവിടെ ഉണ്ടാവുമെന്നായിരുന്നു കാർത്തി ചിദംബരത്തിന്റെ പ്രതികരണം.ഇതേ കേസിൽ ചിദംബരത്തെയും എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയിതിരുന്നു.ജയിലിൽ കഴിയുന്ന പി.ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹിയിലെ പ്രത്യേക കോടതി ഒക്ടോബർ 17 വരെ നീട്ടി.

2007ൽ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എൻ.എക്‌സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. പി.ചിദംബരത്തെ ഓഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബർ 5 മുതൽ ചിദംബരം തിഹാർ ജയിലിൽ കഴിയുകയാണ്. ചിദംബരത്തെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ് എന്നാണ് ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button