Latest NewsKeralaNews

കൂടത്തായ് മരണ പരമ്പരയില്‍ കേസിന്റെ ഗതി മാറുന്നു : മരണപരമ്പരയ്ക്ക് പിന്നില്‍ ജ്യോതിഷപരമായ വിശ്വാസങ്ങള്‍ : കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ജോളി

കോഴിക്കോട് : കൂടത്തായ് മരണ പരമ്പരയില്‍ കേസിന്റെ ഗതി മാറുന്നു . മരണപരമ്പരയ്ക്ക് പിന്നില്‍ ജ്യോതിഷപരമായ വിശ്വാസങ്ങള്‍ … കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ജോളി. ടോം തോമസിന്റെ പൊന്നാമറ്റം തറവാടിന്റെ ദോഷം കൊണ്ട് കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് കേസില്‍ അറസ്റ്റിലായ ജോളി. ഇക്കാര്യം ജോല്‍സ്യന്‍ പ്രവചിച്ചിരുന്നുവെന്ന് ജോളി അയല്‍ക്കാരെ വിശ്വസിപ്പിച്ചിരുന്നു. റോയി തോമസിന്റെ മരണം പരിഹാര ക്രിയകള്‍ക്കിടെയാണ് സംഭവിച്ചതെന്നും ജോളി അയല്‍ക്കാരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതിനിടെ അറസ്റ്റിലായ ജോളി ജോസഫിന്റെ ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിടിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. കട്ടപ്പനയിലെ ഒരു ജോല്‍സ്യന്‍ നല്‍കിയ തകിടാണ് ശരീരത്തിലുണ്ടായിരുന്നത്. തകിടിലൂടെ വിഷം അകത്തുചെല്ലാന്‍ സാധ്യതയുണ്ടോയെന്നാണ് പരിശോധിക്കുന്നത്. തകിടു നല്‍കിയ ജോല്‍സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റ്സിന്റെ കീശയിലുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത കോടഞ്ചേരി പൊലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചെങ്കിലും പിന്നീട് ജോളി സ്റ്റേഷനില്‍ നല്‍കിയ അപേക്ഷ അനുസരിച്ച് വിട്ടുനല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button