Latest NewsIndiaNews

കമിതാക്കള്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

സേലം•നഗരത്തില്‍ 22 കാരനായ യുവാവിനെയും കാമുകിയെയും കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.അങ്കലമ്മൻ കോവിൽ സ്ട്രീറ്റിലെ ഗോപിയുടെ മകൻ ജി സുരേഷ് (22), ഗുഗായ് മറിയമ്മൻ കോവിൽ സ്ട്രീറ്റിലെ ആർ ജോതിക (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ്‌ മൃതദേഹം കണ്ടത്തിയത്.

സുരേഷിന് വെള്ളി ബിസിനസായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മുതൽ സുരേഷിനെ വീട്ടിൽ നിന്ന് കാണാനില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

സുരേഷിനായി മാതാപിതാക്കൾ തെരച്ചില്‍ ആരംഭിച്ചു. രാത്രി 11.30 ഓടെ പിതാവ് ഗുഗായ് പ്രദേശത്തെ ഒരു കാർ ഷെഡിലെത്തി. വാടക നൽകിയ ശേഷം മറ്റുള്ളവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന കാർ ഷെഡ് സുരേഷിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. കാർ ഷെഡിന്റെ ഷട്ടർ തുറന്ന പിതാവ് കാറില്‍ സുരേഷിന്റെയും ജോതികയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

കാറിന്റെ വിന്‍ഡോകള്‍ താഴ്ത്തിയ നിലയിലായിരുന്നു. ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button