Latest NewsNewsInternational

സിനഗോഗിനു മുന്‍പില്‍ വെടിവയ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഹാലെ : സിനഗോഗിനു മുന്‍പില്‍ ഉണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു . കിഴക്കന്‍ ജര്‍മനിയിലാണ് സംഭവം. കിഴക്കന്‍ ജര്‍മനിയിലെ നഗരമായ ഹാലെയിലുണ്ടായ വെടിവയ്പിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ഒരു സിനഗോഗിനു മുന്‍പിലായിരുന്നു വെടിവയ്‌പെന്നു പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. നിരവധി തവണ വെടിവയ്പുണ്ടായെന്നും വാഹനത്തില്‍ രക്ഷപ്പെട്ട ആക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

പട്ടാള വേഷത്തിലായിരുന്ന അക്രമി ഒന്നിലേറെ ആയുധങ്ങളുമായാണ് എത്തിയതെന്നാണു സൂചന. ജനങ്ങളോടു പുറത്തിറങ്ങരുതെന്നും വീടുകളില്‍ ജാഗ്രതയോടെ ഇരിക്കാനും പൊലീസ് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button